സാദിക് ഹിദായത്ത്
പരിണതഫലം
ഭാഷാന്തരം ; ബാബുരാജ് റ്റി.വി. മശ്‌ദി സുൽഫിക്കർ എന്നു പേരായ ഒരു സാധാരണക്കാരന്റെ സാധാരണക്കാരിയായ ഭാര്യയായിരുന്നു സിത്താരെഖാനും. സുൽഫിക്കർ ഒരിക്കൽ കുടുംബത്തിൽ വന്നു കയറിയ ഉടനെ അവന്റെ ഉമ്മ ഗൗഹാർ സുൽത്താന അവന്റെ അരികിലേയ്‌ക്ക് ഓടിയെത്തി. സിത്താരെ ഖാനെക്കുറിച്ച് കുറ്റപ്പെടുത്തി പറയാൻ തുടങ്ങി. “ഒരു ജാരസംസർഗ്ഗക്കാരീടെ കെട്ടിയോനാ നീ! ന്റെ പെമ്പ്രന്നോര് എന്നു പറയുന്നോള് എല്ലാ ബെടക്ക് കോന്തന്മാരെയും തലയിലേറ്റിക്കൊണ്ടു നടക്കാണെന്നുള്ള കാര്യം ബല്ലതും നെനക്കറിയാമോ? നക്ക് മാനം ഒണ്ടോടാ പഹയാ. ന്റെയൊക...