Home Authors Posts by സച്ചിദാനന്ദൻ

സച്ചിദാനന്ദൻ

4 POSTS 0 COMMENTS

ഒത്തുതീര്‍പ്പ്

അവള്‍ ഉടുപ്പുകള്‍ എല്ലാം വലിച്ചൂരിയെറിഞ്ഞു ഉടലാകെ കരിക്കൊണ്ട് എഴുതി വെച്ചു: 'ഒത്തുതീര്‍പ്പില്ല' എന്നിട്ട് തല മുതല്‍ കാലടി വരെ പെട്രോള്‍ ഒഴിച്ച് സ്വയം കത്തിച്ചു.

ഭയം

കുട്ടിക്കാലത്ത്‌ മൂങ്ങയുടെ മൂളൽ കേൾക്കുമ്പോൾ ഞാൻ ഭയന്ന്‌ അമ്മയുടെ പിന്നിൽ പോയി ഒളിക്കുമായിരുന്നു ഇപ്പോൾ, തണുപ്പ്‌ കാലത്തെ ചന്ദ്രൻ മേഘങ്ങളിലിരുന്നു മൂളുന്നു. മരണത്തിനു പിന്നിലൊളിച്ചു അമ്മ കുട്ടിക്കാലം മേഘങ്ങൾക്കു പിറകിൽ പതുങ്ങി നിന്നു എത്തിനോക്കുന്നു. ചന്ദ്രന്റെ കണ്ണിലെ മുതിർന്ന തിളക്കം അതിൽ വീഴുന്നു. ഞാൻ മരണത്തെ ഭയപ്പെടുന്നില്ല. Generated from archived content: poem3_nov.html Author: sachidanandan

സങ്കടമില്ലാത്ത മനുഷ്യൻ

സങ്കടമില്ലാത്ത മനുഷ്യനെത്തേടി ഞാൻ ധ്രുവങ്ങളോളം പോയി. ഒടുവിൽ, സങ്കടമില്ലാത്ത ഒരാളെ കണ്ടെത്തി. അയാൾ പറഞ്ഞുഃ “മറ്റുളളവർ സങ്കടപ്പെടുന്നത്‌ കാണുന്നതാണ്‌ എന്റെ സന്തോഷം.” ലോകത്ത്‌ സങ്കടമുളളിടത്തോളം എനിക്കു സങ്കടമുണ്ടാവില്ല. Generated from archived content: story1_june30_08.html Author: sachidanandan

വീട്‌

വീട്‌ പുറത്തു ശ്വാസകോശങ്ങളുളള ഒരു ജന്തുവാണ്‌. അതുകൊണ്ടാണ്‌ ഒന്നു വെയിൽ കാഞ്ഞാൽ, മഞ്ഞിന്റെ തണുപ്പേറ്റാൽ, അതിനു പനി പിടിക്കുന്നത്‌. മഴയും കാറ്റും ഇനിയും തുടർന്നാൽ അതു മരിച്ചു പോയേക്കും. Generated from archived content: poem7_feb10_06.html Author: sachidanandan

തീർച്ചയായും വായിക്കുക