സാബു എം.എച്ച്
നിളാ തീരത്ത്…..
സന്ധ്യക്ക് സിന്ദൂരപൊട്ട് തൊട്ട്, പകലിന്റെ നാഥൻ പോയ് മറഞ്ഞു. അമ്പിളി പെണ്ണിന്റെ കണ്ണ് പൊത്താൻ, കാമുകൻ കാർമുകിൽ വന്നണഞ്ഞു. തണുവുള്ള തെന്നലിൻ കൈപിടിച്ച് പുഴയിലെ ഓളങ്ങളൊത്തു നീന്തി ജനലിന്റെ പാളി, തള്ളി തുറന്ന്, ഒരു കാറ്റു വന്നെന്റെ തനു പുണർന്നു ഉണർന്നയെൻ കവിളിലൊരുമ്മ നൽകി, കുറുമ്പിയവളെങ്ങോ പോയൊളിച്ചു! അലസമായെഴുകുമാ പുഴയുടെ നാദമെൻ, അകതാരിലൊരു കൊച്ചു കുളിരായിറങ്ങി! ‘ഇരുളിന്റെ അഴകൊന്നു കാണുവാൻ പോകാം’ മൊഴിഞ്ഞുവെൻ മാനസം, അറിയാതെ വീണ്ടും! നിലാവിന്റെ നേർത്തൊരു തട്ടമിട്ട് നിളയതാ ഒഴുകുന്നു എന...
ഒരു പ്രണയ കഥയുടെ ഓർമ്മയ്‌ക്ക്…..
കരയ്‌ക്കു പണ്ടേ അവളെ ഇഷ്‌ടമായിരുന്നു....... ആദ്യമൊക്കെ അവന്റെ കിന്നാരം കേൾക്കാനവൾക്കു താൽപര്യം ഇല്ലായിരുന്നു. പക്ഷെ അവൻ എപ്പോഴും വിശേഷങ്ങൾ പറയുമായിരുന്നു. അവന്റെ പഞ്ചാരമണലിൽ ഓടി കളിച്ചിരുന്ന പിഞ്ചു പാദങ്ങളെക്കുറിച്ചും. അവനെ കൂടെ കൂടെ ഇക്കിളിയിട്ടിരുന്ന ഇളം കാറ്റിനെ കുറിച്ചും. സന്ധ്യക്കവനു സ്വർണ്ണ നിറം പൂശുമായിരുന്ന സൂര്യനെക്കുറിച്ചും, രാവിൽ അവനു ഇളം നീല നിറം പാകിയ ചന്ദ്രരശ്‌മികളെ കുറിച്ചും... അവന്റെ കിന്നാരം പറച്ചിലുകൾ കേട്ടു അവന്റെ തെങ്ങിൻ ചങ്ങാതികൾ തലയാട്ടിച്ചിരിക്കുമായിരുന്നു. അവനതൊന്നു...
നിളാ തീരത്ത്
സന്ധ്യക്ക് സിന്ദൂരപൊട്ട് തൊട്ട് പകലിന്റെ നാഥൻ പോയ് മറഞ്ഞു. അമ്പിളി പെണ്ണിന്റെ കണ്ണ് പൊത്താൻ, കാമുകൻ കാർമുകളിൽ വന്നണഞ്ഞു. തണുവുള്ള തെന്നലിൻ കൈപിടിച്ച് പുഴയിലെ ഓളങ്ങളൊത്തു നീന്തി ജനലിന്റെ പാളി, തള്ളി തുറന്ന് ഒരു കാറ്റു വന്നെന്റെ തനുപുണർന്നു ഉണർന്നയെൻ കവിളിലൊരുമ്മ നൽകി, കുറുമ്പിയവളെങ്ങോ പോയൊളിച്ചു! അലസമായെഴുകുമാ പുഴയുടെ നാദമെൻ, അകതാരിലൊരു കൊച്ചു കുളിരായിറങ്ങി! ‘ഇരുളിന്റെ നേർത്തൊരു തട്ടമിട്ട് നിളയതാ ഒഴുകുന്നു എന്റെ മുന്നിൽ! തഴുകുന്ന കാറ്റിന്റെ മർമ്മരം കേട്ട്, വെറുതെ നടന്നു ഞാൻ, ഏകനായ...