സാബു കോട്ടുക്കൽ
മുഖം മിനുക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ
പൂമുഖത്ത് ഒരു കറുത്ത നിലവിളി വന്നു മുഖം കാണിച്ചപ്പോൾ കതകടച്ചു പ്രാർഥിക്കുകയായിരുന്നു. പോർട്ടിക്കൊയിലൂടെ നടന്നുപോയ പെൺകുട്ടി ടെറസ്സിൽ മറയുന്നത് കണ്ടു ഫയൽ പൂട്ടി സ്‌തബ്‌ദരായി. പകൽ ഇടിഞ്ഞു വീണിടത്ത് ഒരുവൾ ഇരുൾ ഗോപുരം പണിഞ്ഞു കൊണ്ടിരുന്നപ്പോൾ കോഴി കൂവിപ്പോയി എന്ന വാർത്ത ടോയിലറ്റ് വായനയെ അസ്വസ്‌ഥമാക്കി. യുവതിയുടെ ശ്രുതി നടനത്തിൽ നിന്ന് തെറിച്ചുപോയ ചുവടുകളിലാണ് ചരിത്ര ബോധം ഉറങ്ങുന്നതെന്ന് സർഗഭാഷ്യം ചമയ്‌ക്കുന്നു. എന്നിട്ടും മാനവികതയുടെ ചരിത്രം എഴുതുന്ന കറുത്ത കവിത ഞങ്ങളെ പരിഹസിക്കുന്നു. മുഖം മി...