സാബു ചെങ്കുളം
കഥയുടെ കാണാപ്പുറം
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് കഴിഞ്ഞതിന് ശേഷമാണ് ടി. പത്മനാഭന്റെ പുസ്തകം കണ്ടത്. വെറുതെ, കോലായിൽ മുത്തച്ഛന്റെ പഴയ ചാരുകസേരയിൽ ചാരിക്കിടന്നപ്പോൾ കണ്ണുകളുടക്കിയത് കണ്ണാടി അലമാരയിൽ ആ പുസ്തകത്തിലാണ്. മരിക്കാൻ തീരുമാനിച്ചതിൽ പിന്നീട് എല്ലാ കാര്യങ്ങളും വളരെ നിസ്സാരമായാണ് കണ്ടിരുന്നത്. വളരെ സൗമ്യമായാണ് പെരുമാറ്റം ആരോടും ദേഷ്യപ്പെടില്ല. പരിഭവമില്ല. അമിതമായി സന്തോഷിക്കുകയോ ദുഃഖിക്കുകയോ ഇല്ല. എപ്പോഴും കടിച്ചുകീറുന്ന സിംഹത്തെപ്പോലെ വീട്ടിൽ കഴിഞ്ഞിരുന്ന എന്റെ ഈ ഭാവവ്യത്യാസം ഏറെ അത്ഭുതപ്...