Home Authors Posts by സാബിറ സിദ്ദിഖ്‌

സാബിറ സിദ്ദിഖ്‌

0 POSTS 0 COMMENTS

നിന്റെ യാത്രയോടെ….

ദൈർഘ്യമജ്ഞാതമാം വഴിത്താരയിൽ ആശിച്ച വേഷമൊരു നാളു- മരങ്ങിലാടാനാകാതെ നീ അരങ്ങൊഴിയേ... ചിറകു നിവർത്താൻ കഴിയാതെൻ തൊണ്ടയിൽ പിടയുന്നേകാന്ത രോദനങ്ങൾ മിഴികളിലണ കെട്ടാനാകാതെ വേദന തൻ ജലപ്രവാഹം തൂവെളള പുതച്ചു നീ മണ്ണിൻ മാറത്തുറങ്ങുമ്പോൾ നീയില്ലാത്തൊരി ശയനമുറിയിൽ ഇരിക്കയാണെൻ ഹൃദയപിണ്ഡം ഇരമ്പുന്ന കടലിലെ ശിലകണക്കേ.. നിന്നെ കുറിച്ചുളേളാർമ്മകളെന്നുളളം കീറിടും വാളായുറയവേ... പിരിയുന്നെന്നേ വിട്ടു നിദ്രയും എങ്കിലും തളരുന്ന കൈകളാൽ നീയില്ലാത്ത പാതകളിലുരുളുന്നു ആർത്തനാദം പോലീ ജീവിതം ...

കനൽ കൂടുകൾ

ശീതക്കാറ്റ്‌ വീശുന്ന വിറങ്ങലിച്ച രാത്രി. ഉമ്മറത്തെ ചിമ്മിനി വിളക്കിന്റെ വെട്ടം അകത്തെ മുറിയിലേക്ക്‌ എത്തി നോക്കുന്നു. “അവളെ കയ്യിൽ കിട്ടിയാൽ അരിഞ്ഞ്‌ തള്ളുകയാ വേണ്ടത്‌ അച്ഛൻ പുലമ്പി കൊണ്ടിരിക്കുന്നു. അമ്മയുടെ കൺപോളകൾ കരഞ്ഞ്‌ കനം വീണിരിക്കുന്നു. ഇന്നിവിടെ ഒന്നും വെച്ച്‌ വിളമ്പിയിട്ടില്ല. അച്ഛന്റെ ശബ്‌ദമൊഴിച്ചാൽ മരിച്ച വീടുപോലെ.... അഴിഞ്ഞ്‌ കിടന്ന മുടി കൈകൊണ്ട്‌ മേല്‌പോട്ട്‌ കെട്ടി വെച്ച്‌ പതിയെ തറയിൽ കിടന്നു. കൈകാലുകൾക്ക്‌ അസഹ്യമായ വേദന, അയാളുടെ കറുത്ത മുഖം അവളുടെ കണ്ണിൽ ഭയം പടർത്തി. നേര...

തീർച്ചയായും വായിക്കുക