സബി ബാവ
ഹാപ്പി ബർത്ത്‌ഡേ
മിനിക്കഥ രാത്രി പുലരാൻ ഇനിയും അല്‌പം ബാക്കി. ശീതീകരണിയുടെ കുളിരിൽ എല്ലാവരും ഉറക്കത്തിലാണ്. എനിക്ക് ഉറക്കം വന്നില്ല. ഓർമ്മകൾ മനസ്സിനെ വിലങ്ങിടുന്നു. അന്നൊരു പുലർച്ചെ അമ്മയുടെ ഉദരം വിട്ട് അവൻ ലോകത്തിന്റെ മായക്കാഴ്‌ചയിലേക്ക് മിഴിച്ചു നോക്കി. മെലിഞ്ഞ ശരീരം, ചുരുട്ടിപിടിച്ച കുഞ്ഞുകയ്‌കൾ, പട്ടിനോളം മാർദവമുള്ള കവിളുകൾ, ചോര പൊടിയുന്ന ചുവന്ന ചുണ്ടുകൾ. ബ്ലാങ്കെറ്റിൽ പൊതിഞ്ഞ് ഡോക്‌ടർ അവനെ എന്റെ അടുത്തെത്തിച്ചു. എന്റെ ജന്മ സാഫല്യം. ആ മാർദവമുള്ള കുഞ്ഞുകവിളുകൾ എന്റെ ചുണ്ടോടു ചേർത്ത് ഒരു കുഞ്ഞു ച...
കൈതപൂക്കൾ
പ്രഭാതത്തിലെ കുളിരിൽ പ്രകൃതി നീല കമ്പിളി പുതച്ചു നിദ്രയിലാണ്. മഞ്ഞിന്റെ നേർത്ത മൂടുപടംമാറ്റി വെളിച്ചത്തിന്റെ സേനാനികൾ സൂര്യ തേര് ഇറക്കി. പ്രകാശത്തിന്റെ ആഗമനത്തിൽ നിദ്ര വിട്ടുണർന്ന പ്രകൃതിയുടെ വിരഹാകുലരായ കാമുകിമാരെ പോലെ കൈതപൂക്കൾ നമ്രമുഖികളായി. ചുറ്റും ശൂന്യതയാണ്. കൈതപൂവിന്റെ സുഗന്ധം നെഞ്ചിലേറ്റി അലയുന്ന കാറ്റിനു മഞ്ഞു തുള്ളിയുടെ നനവ് പടർന്നിരുന്നു. അല്‌പം ദൂരെനിന്ന് വരുന്ന പാൽക്കാരനോട് ദാമോദരേട്ടൻ അയച്ചു തന്ന അഡ്രസ്സ് കാണിച്ചു, അപരിചിതൻ അത് വാങ്ങി വായിച്ചു ചോദിച്ചു ആരാ? എവിടുന്നു ...