സബീർഷാ.ബി.
തെരുവ്
തെരുവിന്റെ പേക്കോലങ്ങൾ, അവർക്കായി സോഡിയം ലാമ്പ് മുനിഞ്ഞു കത്തുന്നു തെരുവുനായ്‌ക്കളും ദുർഗന്ധവും മാത്രം അവർക്ക് കൂട്ടിനായ് ജയിൽശിക്ഷ കഴിഞ്ഞുവന്ന വർഗ്ഗീസ് മടക്കയാത്രയൊഴിവാക്കാൻ ശ്രമിക്കുന്നു ദുർഗന്ധത്തിനേക്കാൾ നല്ലത് ജയിൽ മൂസ യാത്രക്കുളള ഒരുക്കത്തിലാണ് നായ്‌ക്കളോടുളള പോരാട്ടത്തിൽ ഹോട്ടലിന്നു പിന്നിലെല്ലാം നഷ്‌ടപ്പെട്ടുറങ്ങുന്ന രാജീവ് അന്നത്തിനായ് മാനം വിൽക്കുമ്പോഴും കടുംനിറങ്ങളെ സ്വപ്‌നം കാണുന്ന മൈഥിലി ശ്വാസത്തിനായി പാടുപെടുമ്പോൾ നാളെകളവർക്കുമുന്നിൽ തികഞ്ഞ ശൂന്യത നഷ്‌ടങ്ങളെല്ലാം ശാശ്വതം ...
ജീവിതം
പ്രഭാതംഃ ചൂണ്ടുവിരലുകളെ അനുസരിച്ച ബാല്യം; നികത്താനാകാത്ത നഷ്‌ടം. നട്ടുച്ച ഃ ചോരത്തിളപ്പിന്റെ യൗവനം; മനസ്സിൽ കുറ്റബോധത്തിന്റെ കനലുകൾ. സന്ധ്യ ഃ മരണം പ്രതീക്ഷിച്ചുളള വാർദ്ധക്യം; ഓർമ്മകൾ മാത്രം കൂട്ടിനായ്. ഇരുട്ട് ഃ ആറടി മണ്ണിലേയ്‌ക്കുളള യാത്ര; കൂട്ടിനാരുമില്ല- ഇരുട്ടുപോലും. Generated from archived content: jivitham.html Author: sabeersha
ജീവിതം
പ്രഭാതംഃ ചൂണ്ടുവിരലുകളെ അനുസരിച്ച ബാല്യം; നികത്താനാകാത്ത നഷ്‌ടം. നട്ടുച്ച ഃ ചോരത്തിളപ്പിന്റെ യൗവനം; മനസ്സിൽ കുറ്റബോധത്തിന്റെ കനലുകൾ. സന്ധ്യ ഃ മരണം പ്രതീക്ഷിച്ചുളള വാർദ്ധക്യം; ഓർമ്മകൾ മാത്രം കൂട്ടിനായ്. ഇരുട്ട് ഃ ആറടി മണ്ണിലേയ്‌ക്കുളള യാത്ര; കൂട്ടിനാരുമില്ല- ഇരുട്ടുപോലും. Generated from archived content: jeevitham.html Author: sabeersha