സബീർ പടപ്പേതിൽ
നീ
നീയൊരുജ്വാലയായി എന്നെ പുല്‌കിയനേരം......... എൻഹൃദയത്തിൽ തളിർത്തു പിന്നെയും പുതുസ്വപ്‌നങ്ങൾ നിൻമിഴികളിലെരിഞ്ഞ കനൽ.......... എൻ അന്തരാത്‌മാവിൽ ദിശയുടെ വിളക്കുകൾ പ്രകാശിതമാക്കി നീയാണോ ദേവത നിന്നിലെ ഊർജം മുഴുവൻ എനിക്ക് എത്തിയതാണോ നീ നിന്നിൽ നിന്നുമൂറ്റിയ ചോരയിൽ എന്റെ കൈകൾ ബലിഷ്‌ടമായി നീയാരാണ് നിന്റെ ജീവിതോദ്ദേശ്യമെന്ത് മൃതതുല്യമായ എന്റെ പ്രാണന് നീ നവജീവൻ നൽകിയതെങ്ങനെ ദൈവം നിന്നെ സൃഷ്‌ടച്ചത് തന്നെ ഇതിനായിരുന്നുവോ നീഹവ്ലായുടെ പിൻതലമുറയിലുള്ളതല്ലേ നിന്നുടെ കൂട്ടത്തെയാണോ ചപലർ എന്നു മുദ്രകുത്തപ്...