സബീർ
ഒരു ക്രയ്‌സിസ് കാലത്തെ പ്രണയം
പ്രിയേ ഇത് മാന്ദ്യ കാലമാണെന്ന് നിനക്കറിയാമല്ലോ. ലോക ലോകമഹാരാജ്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വ്യവസായങ്ങളും വൻകിട കമ്പനികളൊക്കെ തന്നെയും തകർച്ചയിലാണ്. അവർ ജീവനക്കാരെ ദിനംപ്രതി പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു. എന്തായാലും ഈ മഹാവിപത്തിനെ നേരിട്ടുകൊണ്ട് വിവാഹിതിരാകാൻ കഴിഞ്ഞതിൽ നമുക്കാശ്വസിക്കാം. വിവാഹച്ചെലവുകളിൽ പകുതിയും വായ്‌പയായിരുന്നു. വായ്‌പ നല്‌കിയവർ അതെത്രയും പെട്ടെന്ന് തിരിച്ചു നൽകാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കാരണം അവരും പ്രതിസന്ധിയിലാണല്ലോ. നിന...