സബീന എം. സലി
കളിപ്പാട്ടങ്ങൾ കരയുന്നു
പുലരി കിഴക്കുനിന്ന് പുറപ്പെട്ടിട്ടേയുണ്ടായിരുന്നുള്ളു. ആകാശത്തെ ചൂഴ്‌ന്നൂ നിന്ന ഇരുട്ട് പതുക്കെ പിൻ വാങ്ങാൻ തുടങ്ങി. തെരുവോരങ്ങളും ഊടുവഴികളും ഉണർന്നിരിക്കുന്നു. രാത്രി മഴയുടെ ബാക്കി പത്രമായി ഒറ്റമഴത്തുള്ളികൾ വ്യക്ഷശിഖരങ്ങളിൽ നിന്ന് തെന്നി വീഴുന്നു. പാൽക്കാരൻ അപ്പുണ്ണി ജീവശ്വാസം പോലെ കൂടെക്കൊണ്ടു നടക്കുന്ന തുരുമ്പെടുത്ത സൈക്കിളും ഉന്തികൊണ്ട്, പാൽ നിറച്ച കുപ്പികൾ വീടുകളുടെ ഉമ്മറത്ത് സ്ഥാപിച്ച് കാലികുപ്പികളുമായി നടന്നു പോകുന്നു.കാലിന്റെ മുടന്തു പരിഹാരിക്കാനെന്നോണം, ഒറ്റകാലിൽ ചെരുപ്പ...