സബീന എം. സാലി
അമർത്യൻ
മണ്ണിൽ ഉഴുവുന്നവനൊരു നാൾ ആത്‌മാവിന്റെയുരുവം തേടി ഉഴുവു ചാലിനു മദ്ധ്യേയെപ്പോഴോ തന്റെ കലപ്പയുപേക്ഷിച്ചുനടന്നുകന്നു. വിത്തെറിഞ്ഞ വയലുകൾ താണ്ടി, സമതലങ്ങളും പുൽപ്പുറങ്ങളും പിന്നിട്ട് അവസാനം വിശുദ്ധ അൾത്താരക്കു മുന്നിൽ സ്വർഗ്ഗവൃക്ഷങ്ങളുടെ തണലും വിശിഷ്‌ടഫലങ്ങളുടെ തെളിവും പാനപാത്രത്തിൽ പതഞ്ഞൊഴുകിയ പുതിയ വീഞ്ഞിന്റെ പുളിപ്പും രാത്രിയോടു രാഗങ്ങൾ മൂളുന്ന നദിയും ക്ഷണിക സന്തോഷങ്ങളുടെ വസന്തദിനങ്ങളായി മിർട്ടിൽച്ചെടികളുടെ സുഗന്ധത്തിൽ നിഴലില്ലാത്ത മാലാഖമാർ നിരന്നു താഴ്‌വരയിലെങ്ങും കാറ്റിന്റെ മർമ്മരം ചിറകിലൊളിപ്പ...