സാരഥി
ഞാന്‍ ഞാനായിരുന്നു
ഗാംഭീര്യ ശബ്ദത്തില്‍ മൃദുവായി അച്ഛനെന്നെ വിളിച്ചുലാളിച്ചു കൊഞ്ചിച്ച്അമ്മയ്ക്ക് മോള്‍അമ്മുക്കുട്ടിയായിരുന്നു സൈക്കിളിന്‍ മുന്നിലിരുത്തിപറക്കുന്ന കുഞ്ഞാഞ്ഞക്ക്ഞാന്‍ അമ്മൂസായിരുന്നുഅങ്കണവാടിയിലെ ലീല ടീച്ചറെന്നെ സരസ്വതീന്നുനീട്ടി വിളിച്ചുഅമ്പലമുറ്റത്തെ കൂട്ടാര്‍ക്ക്ഞാന്‍ സരസുവായി..മഞ്ഞനൂലിനറ്റത്തുതൂങ്ങിക്കിടന്ന താലിക്കുള്ളിലോതുക്കിഏട്ടനെന്നെ സരൂന്നു വിളീച്ചുചോരവാര്‍ന്നു പുറത്തു വന്നു,ചിറകുകള്‍ തളിര്‍തോരുന്നാല്‍അവരെന്നെ അമ്മയെന്ന് വിളീച്ചുഅക്ഷരങ്ങള്‍ കോറിയിട്ട പിഞ്ചുമനസില്‍ ഞാന്‍സരിടീച്ചറായി............
ജന്മദിനം
കത്തിച്ചു വച്ച തിരിനാളങ്ങള്‍ഊതി കെടുത്തി ഞാനെന്റെ ജന്മദിനം ആഘോഷിച്ചു .മരണമടഞ്ഞ പതിനെട്ടു വര്‍ഷങ്ങളുടെശവദാഹം കഴിഞ്ഞിരിക്കുന്നു.വിളമ്പി വച്ച സദ്യപഷ്നികഞ്ഞിയായി.പുത്തന്‍ ഉടുപ്പില്‍വാലായ്മയുടെ നിഴല്‍ പാടുകള്‍.ക്ഷണിക്കപെട്ടവരുടെസമ്മാനങ്ങള്‍ കണ്ണോക്കായി,ആശംസകള്‍ കണ്ണ് നീരില്‍ കുതിരും പോലെ.ഇതെന്റെ ജന്മദിനമോമരണ നാളോ? Generated from archived content: poem3_feb6_12.html Author: saarathi
രണ്ട് കവിതകൾ
കലണ്ടർ ചുമരിൽ തുരുമ്പെടുത്തു തുടങ്ങിയ ആണിആ ആണിയിൽ തൂങ്ങി കിടക്കുന്ന വർഷങ്ങളുടെ ഓർമ്മകൾ ഉള്ളിലൊതുക്കിയ കലണ്ടറുകൾ.ചിലതിന്റെ ഏടുകൾക്ക് കാലം നാശം വരുത്തിയിരിക്കുന്നു.....ചില വർഷങ്ങളിലെ ഒന്നിലേറെ കലണ്ടറുകൾ കിടപ്പുണ്ട്.....എങ്കിലും ഓർമ്മയിൽ ആ വർഷങ്ങളെ ഇല്ലാത്ത പോലെ ഒരു തോന്നൽ......ഓരോ കലണ്ടറിലും കുടിച്ചു തീർത്ത പാലിന്റെയും അതിനു കൊടുത്ത വിലയും ഉദിച്ചു നിൽപ്.പത്രക്കാരന് രൂപ കൊടുക്കേണ്ട ദിവസവും, കേബിളിന്റെ തുകയും രേഖപ്പെടുത്തിയിരിക്കുന്നുഅയലത്തെ വീട്ടിലെ ചേച്ചിക്ക് കൊടുത്ത പൈസയുടെ കണക്കുകളും എ...