എസ്.എ. ഖുദ്‌സി
അച്ഛനെ കാണാനില്ല
അച്‌ഛൻ പോയതിനു ശേഷമായിരിക്കണം, അതോ അതിനുമുമ്പോ എന്നും തീർച്ചയില്ല, പുലർച്ച വണ്ടി ഇതിലെ കടന്നുപോയിട്ടുണ്ടാവുക. പുലർന്നു നോക്കുമ്പോൾ വീട്ടിൽ അച്‌ഛനില്ല. ടെലിവിഷനിലെ അവസാനത്തെ വാർത്തയും കേട്ടുകഴിഞ്ഞ് രാത്രി ഉറങ്ങാൻ കിടന്നതാണ്. പേരക്കുട്ടികൾ, അതായത് ചന്ദ്രേട്ടന്റെ കുട്ടികൾ, അന്ന് സന്ധ്യയ്‌ക്ക് കണ്ട ടിവി സീരിയലിലെ നായകനെ അനുകരിച്ചുകൊണ്ട് അച്‌ഛനിരിക്കുന്ന സോഫായിൽ കയറി പരാക്രമങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. പക്ഷേ, അപ്പോഴും കുട്ടികളെ ശാസിക്കുകയോ വിരട്ടിയോടിക്കുകയോ ചെയ്യാതെ സോഫായുടെ അറ്റത്ത് താ...
കിളിയുടെ മരണം
നേരിയ മഞ്ഞിന്റെ പുതപ്പിനുളളിൽനിന്ന് നഗരം പടിപടിയായി ഉണരുന്നതും, പ്രഭാതമുണർത്തിയ കിളിക്കൂട്ടങ്ങൾ കൂടുകൾ വിട്ട് കൂട്ടപ്രാർത്ഥനകളോടെ വിളറിയ ആകാശവിതാനത്തിലേക്ക് ശരംകണക്കെ ഉയർന്നു പറക്കുന്നതും, അന്തരീക്ഷത്തിന്റെ അപ്പോഴത്തെ മാസ്‌മരികാനുഭൂതി നല്‌കുന്ന അവ്യക്തതയും... ഇല്ല, ഈ മാതിരി മോഹനദൃശ്യങ്ങളിലൊന്നും തന്നെ ആകൃഷ്‌ടനാകാൻ കഴിയാതെ ഞാൻ ഇന്ന് നിരാലംബയായ ഒരു പാവം കിളിയുടെ നിശ്ശബ്‌ദമായ മരണം വിരക്തനായി കണ്ടുകൊണ്ടിരിക്കുകയാണ്. മകളുടെ കൈക്കുമ്പിളിനുളളിൽ കിടന്നാണ് ആ ജീവൻ ഊർദ്ധശ്വാസം വലിക്കുന്നത്. മ...
സമയമാം രഥം
തൂങ്ങിക്കിടക്കുന്ന ആ കുരുക്ക് നോക്കി അന്ധകാരത്തിൽ അയാളിങ്ങനെ മന്ത്രിച്ചു. “അല്ലയോ പാശമേ, നീയെന്നെ പുൽക. ജീവിതയാത്രയിൽ ഞാൻ വഴി മുട്ടിപ്പോയി. എന്റെനേരെ നീളുന്ന സമസ്യകൾക്കൊന്നും എനിക്കുത്തരം പറയാൻ കഴിയുന്നില്ല... മതിയായി. നീയെന്നെ പുണർന്നാലും.” മേൽക്കൂരയിൽനിന്ന് ഊർന്നുവീഴുന്ന കുരുക്ക് ഇരുട്ടിൽ തിളങ്ങി. ഏതോ ഗൃഹത്തിൽ നിന്നെന്നപോലെ വരുന്ന നിത്യരോഗിയായ ഭാര്യയുടെ ഞരക്കം, വിവാഹപ്രായം കഴിഞ്ഞ പെൺമക്കളുടെ നെടുവീർപ്പുകൾ, മദ്യപാനിയായ മകന്റെ പിച്ചുംപേയും അയാളെ തളർത്തി. പതച്ചുയരുന്ന നെഞ്ചകം അമർത്തിപ്പി...
ഇതാ ഒരു സാഹിത്യ ശില്‌പശാല
ഇതാ ഒരു സാഹിത്യ ശില്‌പശാല (പഠനം-പരിശീലനം) ഇംഗ്ലണ്ടിലെ സാഹിത്യവിദ്യാലയ അദ്ധ്യാപികയും പ്രമുഖകവയിത്രിയുമായ ജൂലിയ കാസ്‌റ്റർട്ടൻ എഴുതിയത് ഭാഷാന്തരം ഃ എസ്.എ. ഖുദ്‌സി പ്രസാധനംഃ പ്രതിഭ ബുക്‌സ്, ചെട്ടിക്കുളങ്ങര, മാവേലിക്കര. വില ഃ 55 രൂപ എഴുതാൻ ആഗ്രഹിക്കുന്ന, തന്റെയുളളിൽ ഒരെഴുത്തുകാരി&എഴുത്തുകാരൻ ഉണ്ടെന്ന് അറിയാവുന്ന, എന്നാൽ, പലവിധ പ്രതിബന്ധങ്ങൾകൊണ്ടും എഴുത്തിനെ ഗൗരവമായെടുക്കാൻ കഴിയാതിരിക്കുന്ന, അങ്ങനെ, എന്നും എഴുതാൻ ശ്രമിക്കുകയും, പക്ഷേ അതിനാവാതിരിക്കുകയും ചെയ്യുന്നവരെ ഉദ്ദേശിച്ചു തയ്യാ...