എസ്. സഞ്ഞ്‌ജയ്
ധ്യാനജന്മം
മഹാമൗനസന്നിഭം അഗാധമാം നീലിമ ധ്യാനപ്പരപ്പിൽ ഗംഭീരമാം വശ്യത ഓരോ കുതിയിലും തെളിഞ്ഞുകാണ്മു വിസ്‌മയ ശാന്തത ബോധത്തെളിമയിൽ ഉന്നിദ്രമാവുന്ന സ്‌നേഹസംഗീതിക. Generated from archived content: poem2_july3_06.html Author: s_sanjay
അമ്പ്
ചരിത്രാതീതത്തിനു മുൻപ് ഒരു പൂർവ്വികൻ കണ്ണിൽ കനലെരിഞ്ഞപ്പോൾ തൊടുത്ത ഒരമ്പ് കൊണ്ടത് ഒരു പക്ഷിഹൃദയത്തിലാണ്. അതിപ്പോഴും പ്രണയത്തെക്കുറിച്ച് പാടിക്കൊണ്ടിരിക്കുന്നു. Generated from archived content: poem2_mar.html Author: s_sanjay
ഇരുമ്പ്
ഉലത്തീയിലുരുകുമ്പോൾ പഴുത്തുളളം പൊളളുമ്പോൾ അടിക്കെന്നെ ഉടയ്‌ക്കെന്നെ പെരും കൊല്ലാ നീ കനലിന്റെ കയങ്ങളിൽ അനുഭവത്തിളയ്‌ക്കലിൽ അകത്തെന്തോ തെളിയുന്നു തകർക്കുമീ അഹന്തകൾ തുടങ്ങുക പ്രഹരങ്ങൾ തലങ്ങനെ വിലങ്ങനെ പെരുംകൊല്ലാ നീ കൂർത്തുളള മൂർച്ചയാൽ പരക്കുവാൻ വളയുവാൻ നിന്റെ പരുവത്തിൽ മെരുങ്ങുവാൻ നിന്റെ ഉരുവത്തിൽ ഒതുങ്ങുവാൻ ഉലത്തീയിലുരുകുന്നു ഞാൻ. Generated from archived content: poem17_jan18_07.html Author: s_sanjay