എസ്.രാജേന്ദ്രബാബു
നാഴിയുരിപ്പാല്
പദാനുപദം കാൽപനിക ഭംഗി കോരിനിറച്ച് അനുവാചക ഹൃദയങ്ങളിൽ വിസ്‌മയം സൃഷ്‌ടിക്കാനുളള പി.ഭാസ്‌കരന്റെ കഴിവ് അനിതര സാധാരണമാണ്. 700-ലധികം ചലച്ചിത്ര ഗാനങ്ങളും വിവിധ വിഷയങ്ങൾ പശ്ചാത്തലമാക്കി രചിച്ച 140-ലധികം മറ്റു ഗാനങ്ങളും സമാഹരിച്ചിരിക്കുന്ന ‘നാഴിയുരിപ്പാല്’ എന്ന ഈ പുസ്‌തകത്തിലൂടെ കടന്നുപോകുന്ന സഹൃദയന് മറ്റെന്തു തോന്നാൻ? നാലായിരത്തിലധികം ചലച്ചിത്ര ഗാനങ്ങളും ഒട്ടേറെ മറ്റു ഗാനങ്ങളും രചിച്ചിട്ടുളള പി.ഭാസ്‌കരന്റെ രചനകളുടെ നാലിലൊന്നിന്റെ പോലും സമാഹരണമാകുന്നില്ല ഈ പുസ്‌തകം. കവി, ഗാനരചയിതാവ്, അഭിനേതാവ്, ...