എസ്.കലേഷ്
രണ്ട് കവിതകൾ
മറവി പറഞ്ഞുവച്ചതെന്തോഓർക്കാനുളള ശ്രമത്തിനിടയ്‌ക്ക്‌അറിയാതെഓർത്തുപോയതാണ്‌നിന്നെപ്പറ്റി. തുളളിമഴ തിരിച്ചുപോകാംഎന്നുളള തികഞ്ഞ സാധ്യതയിൽഒലിച്ചു പെയ്‌തുവീണ്‌കാൽവിരൽ പൊക്കംവരെനൃത്തം വച്ചുതീരുംഒരേ കൂരയ്‌ക്കു മുകളിൽഎന്നും പെയ്യുന്ന തുളളിമഴ. Generated from archived content: poem1_feb22_06.html Author: s_kalesh
പാവാട
പെണ്ണുകെട്ടാത്തവർ താമസിക്കുന്ന ഈ മുറിയിൽ ഒരു പാവാട ഉരിഞ്ഞുവീണു. അരക്കെട്ടിൽ വിരലുകളാർത്തി വലിച്ചൂർത്തെടുത്തതല്ല. ഇരുമ്പിന്റെ വഴി എന്നും പോകും പീത്ത കണ്ടറിയാം. കൂട്ടുകെട്ടുകളുടെ നാക്കുനീട്ടിക്കെട്ടിയ അയയിൽ പഴയ പാവാടക്കാരികൾ വന്ന് അന്ന് ഉണങ്ങാനിരുന്നു അടുത്ത വീട്ടിലെ പെണ്ണിനിതേ നിറത്തിലൊരു ബ്ലൗസുണ്ടെന്ന് പറഞ്ഞുപോയവൻ വെറുതേ തിരിച്ചുവന്നു. മുറിയുടെ ചെവിനിറച്ച് പാട്ടുപാടി നാട്ടിലെ പെണ്ണുങ്ങളെ മുഴുവനുറക്കി പെണ്ണുക്കെട്ടാത്തവർ താമസിക്കുന്ന ഈ വീടുറങ്ങിപോയിട്ടും അവളറിയാതെ അയയിൽനിന്ന...