എസ്.ജോസഫ്
പുതിയ കവിത തെറ്റായ നിർവ്വചനങ്ങൾ
ഒന്ന് കവിത കേൾക്കാനും വായിക്കാനും പറ്റും. ചിലർക്ക് കേട്ടു മനസ്സിലാക്കാനാണ് ഇഷ്‌ടം. ചിത്രകാരനായ ഒരു സുഹൃത്തിന് കവിത കേൾക്കുന്നത് ഇഷ്‌ടമല്ല. വായിക്കാനാണ് ഇഷ്‌ടം. ഇപ്പോഴത്തെ കവിതകൾ മിക്കവാറും ഗദ്യത്തിലാകയാൽ വായനയാണ് ആവശ്യപ്പെടുന്നതെന്ന് പറയാം. കവിത ഉറക്കെ ചൊല്ലുകയോ ഈണത്തിൽ ചൊല്ലുകയോ ചെയ്യുന്ന ഏർപ്പാട് ചുരുങ്ങിച്ചുരുങ്ങി വന്നിട്ടുണ്ട്. എന്റെ ചില കവിതകൾ ചൊല്ലാനോ പറയാനോ എനിക്ക് തോന്നാറില്ല. പറയാൻ പറ്റാത്ത, പാടാൻ പറ്റാത്ത കാര്യങ്ങൾ എഴുതിക്കൊടുക്കുന്ന മട്ടിലാണ് അത്തരം കവിതകൾ. പുതിയ കവിതകൾ...