അഡ്വ.എസ്.ജിതേഷ്
മഴ
മണ്ണ് വിണ്ണിനിണയാകുന്നത് മഴ പെയ്യുമ്പോഴത്രെ...! മേഘനീലിമയിൽ നീളെ സ്വർണ്ണലിപികളിൽ ആകാശം പ്രണയമൊഴികളെഴുതുന്നു. ശേഷം നിലാവിന്റെ നടവഴികളിലൂടെ ഊർന്നിറങ്ങിയ ആകാശത്തിന്റെ ചുംബനം ഭൂമിയുടെ കവിളുകളിലേക്ക്, മെല്ലെ...മെല്ലെ... അനന്തരം നെറുകയിൽ നിന്ന് നെഞ്ചിലേക്ക്... തെരുതെരെ ചുംബിച്ച് മഴ പടരുകയാണ് നനഞ്ഞവെയിലിന്റെ തിരിത്താഴ്ത്തിവച്ച് പ്രകൃതിയുടെ പ്രണയവും ലയനവും പച്ചപ്പുകൾ നീർത്തി രോമാഞ്ചിതയാകുന്ന ഭൂമി ഇലത്തുമ്പുകളിൽ നിന്ന് ഹൃദയരാഗം കരിയിലകളിൽ കരിവളക്കിലുക്കം പ്രണയം മൂർച്ഛിച്ച് പേമാരിയാകുമ്പോൾ ആകാ...
മിന്നാമിനുങ്ങുകളുടെ 2004
പ്രസിദ്ധീകരണലോകത്തെ ദളിതർ കലണ്ടറിന്റെ അവസാനപേജിൽ ഡിസംബറിന്റെ ഒടുവിലത്തെ കാവൽക്കാരനും കഥാവശേഷനാകുമ്പോൾ വാരാന്തപ്പതിപ്പുകളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും താളുകളിൽ പോയ വർഷത്തെ കഥ, കവിത, നോവൽ, നാടകം, സിനിമ എന്നിങ്ങനെ ഒരു വിളവെടുപ്പുത്സവം പതിവുളളതാണ്. എന്നാൽ നാളിതുവരെ പോയവർഷത്തെ സമാന്തര പ്രസിദ്ധീകരണരംഗത്തെക്കുറിച്ചുമാത്രം ആരുംതന്നെ ഒരു വിലയിരുത്തലും നടത്തിക്കണ്ടിട്ടില്ല. പ്രസിദ്ധീകരണരംഗത്തെ ദളിതന്മാരാണത്രെ സമാന്തര പ്രസിദ്ധീകരണക്കാർ. ഓണം വന്നാലും പുതുവർഷം വന്നാലും വിഷുവന്നാലും അവർക്കു സ്...
സങ്കടം
പകലന്തിയോളം പുലമ്പീം വിതുമ്പീം സങ്കടച്ചുമടഴിക്കുന്നതെന്തിന്? പങ്കുവെക്കുവാനാവാത്ത തൊന്നേ ചങ്കു കലങ്ങിത്തുളുമ്പുമീ സങ്കടം. Generated from archived content: poem8_june.html Author: s_jithesh
ശലഭം
ശലഭത്തെപ്പോൽ കാമാർത്തിയുളളവളെ ഞാനിതുവരെയും കണ്ടിട്ടില്ല. പൂവുകളിൽ നിന്നും പൂവുകളിലേയ്ക്ക്.... ചുവന്ന ചുണ്ടിൽ നാവുചുഴറ്റി... തെരുതെരെ ചുംബിച്ച്... ഒടുവിൽ സ്ഖലനം തേൻതുളളിയാകുംവരെ...! Generated from archived content: poem5_mar29_06.html Author: s_jithesh
ഈഗോ ക്ലാഷ്
ഞാൻ വല്ല്യ ‘ആന’യെന്നു ഞാൻ! ഞാൻ വെറും ‘ചേന’ യെന്നു നീ... നീ വല്ല്യ ‘ആന’യെന്നു നീ നീ വെറും ‘ചേന’യെന്നു ഞാൻ... നമ്മൾ തമ്മിൽ ഒന്നും രണ്ടും രണ്ടും നാലും ചൊല്ലിച്ചൊല്ലി തല്ലത്തല്ലി തലകീറുമ്പോൾ രണ്ടും വെറും ‘കൂന’യെന്ന് കണ്ടു നിന്ന പഹയന്മാർ...! “കൂനയെന്ന്...വെറും ചവറ്റു കൂനയെന്ന്...!!” Generated from archived content: poem14_dec21_07.html Author: s_jithesh