Home Authors Posts by എസ്‌.ജയേഷ്‌

എസ്‌.ജയേഷ്‌

0 POSTS 0 COMMENTS

പനിക്കാഴ്‌ചകൾ

വിയർക്കുന്നുണ്ടായിരുന്നു കുമാരന്‌. ഫാൻ തിരിയുന്ന ശബ്ദം കേട്ടിട്ടും വിശ്വാസം വന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അതേ ആക്കത്തിൽ ഇരുന്നുപോയി. വല്ലാത്ത കിതപ്പും തളർച്ചയും തോന്നി. തലയിൽ എന്തോ മുറുക്കി കെട്ടിയിരിക്കുന്നതുപോലെ. കുറച്ചുനേരം ഇരുന്ന്‌ കിതപ്പാറ്റിയശേഷം മെല്ലെ എഴുന്നേറ്റു. ആദ്യം ലൈറ്റിട്ടു. ഫാൻ മുഴുവൻ വേഗത്തിലും കറങ്ങുകയാണ്‌. ഡിസംബറിലെ ഈ തണുപ്പിൽ ആരും ഫാൻ ഉപയോഗിക്കാറില്ല. എന്നിട്ടും താൻ വിയർക്കുന്നു! നെറ്റിയിലും കഴുത്തിലും വിയർപ്പ്‌ പടലങ്ങൾ പ്രത്യക്ഷപ്പെടുന്നത്‌ ഒപ്പിനോക്കി. ശരിയാണ്‌, താ...

ഒരു വാടകക്കൊലയാളിയുടെ ഓർമ്മക്കുറിപ്പ്‌

ഇവിടെയിപ്പോള്‌ തണുപ്പ്‌ കാലമാണ്‌. മഞ്ഞ്‌ വീഴ്‌ചയൊന്നുമില്ല. പക്ഷേ, കമ്പിളിക്കുപ്പായമില്ലാതെ പുറത്തിറങ്ങാൻ പറ്റില്ല. ഇന്നലെ ഒരു സാഹസത്തിന്‌ മുതിർന്നതാണ്‌. ഇപ്പോൾ പനിയും ജലദോഷവും കൊണ്ട്‌ ഒരു സമാധാനവുമില്ല. പകലുകൾക്കിപ്പോൾ നീളം കുറവായിരിക്കുന്നു. രാവിലെ വളരെ വൈകിയാണ്‌ വെളിച്ചം പരക്കുന്നത്‌. വൈകിട്ടാകട്ടെ നേരത്തെ തന്നെ ഇരുളുകയും ചെയ്യും. അതുകൊണ്ട്‌ തന്നെ പകൽ ചെയ്യേണ്ടതെല്ലാം വളരെ തിരക്കിട്ട്‌ തീർക്കേണ്ടിവരുന്നു. എന്നാൽ രാത്രി വലുതാണെന്ന്‌ കരുതി നല്ലപോലെ വിശ്രമിക്കാനൊന്നും കഴിയാറില്ല. തെരുവുകൾ നിശ്...

സലാല

എല്ലാ പരിചയങ്ങൾക്കും അപരിചിതത്വത്തിന്റെ മറുവശമുണ്ട്‌. ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ ഡിസൂസ എന്നയാൾ ചലിക്കാനാഗ്രഹിച്ചു. കിടക്കയുമായി അമർന്ന്‌ പുറം പൊളളുന്നതുപോലെ തോന്നിയപ്പോഴാണ്‌ തിരിഞ്ഞുകിടക്കാൻ ശ്രമം നടത്തിയത്‌. അത്‌ കൂടുതൽ കുഴപ്പമുണ്ടാക്കിയതേയുളളൂ. ശരീരമൊന്നാകെ മലക്കം മറിഞ്ഞ്‌ വേദന ഒരു കോണിലേയ്‌ക്ക്‌ ചെരിഞ്ഞു. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന കേബിളുകൾ വലിഞ്ഞു. പണിപ്പെട്ട്‌ പഴയ അവസ്ഥയിൽ തിരിച്ചെത്തിയപ്പോഴാണ്‌ സാമാധാനമായത്‌. തലപ്പാവ്‌ വച്ച നഴ്‌സ്‌ തെർമോമീറ്റർ കുടഞ്ഞു. ഒട്ടും ദയവില്ലാത്ത പെണ്ണായിരുന്നു അ...

ജോസഫ്‌ എന്ന നാവികൻ

ജോസഫ്‌ മരിച്ചുവെന്ന്‌ കേട്ടപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല. എപ്പോഴോ അത്‌ പ്രതീക്ഷിച്ചിരുന്നപോലെ. ഏതായാലും ദിവസത്തിന്റെ തുടക്കത്തിൽ തന്നെ അശുഭവാർത്ത കേട്ടതിൽ ഖേദം തോന്നി. അധികം വൈകാതെ പ്രഭാതകൃത്യങ്ങൾ തീർത്ത്‌ മരണവീട്ടിലേക്ക്‌ പുറപ്പെട്ടു. ഞായറാഴ്‌ച ആയതിനാൽ അവധിയെടുത്ത്‌ കഷ്‌ടപ്പെടേണ്ട. ജോസഫ്‌ എന്നും അങ്ങിനെയായിരുന്നു. ഏറ്റവും മോശം കാര്യങ്ങൾ പോലും ആർക്കും അസൗകര്യമില്ലാതെ ചെയ്യും. അണക്കെട്ടിനപ്പുറത്ത്‌ ആദിവാസികോളനിയുടെ അടുത്തായിരുന്നു അയാളുടെ വീട്‌. ബോട്ട്‌ പുറപ്പെട്ടിരുന്നു ഞാനെത്തുമ്പോഴേക്കും...

ശാകുന്തളം

പറയട്ടെ ഞാൻ നിന്റെ വിരൽ തൊട്ടുരുമ്മിക്കൊണ്ട- ന്നെനിക്കുണ്ടായ വിചാരം? അന്നു കണ്ടതും വീണുപോ- യൊരെൻ ബോധമിന്നുമാ- പ്പെരുവഴിയോരത്തെയാലിൻ ചുവട്ടിൽ പഴുത്തുകിടക്കുന്നു. ഹീലിൽ അച്ചുതണ്ടുറപ്പിച്ചു- ലച്ചുനീ, രുദ്രവീണകണക്കേ- പ്പിന്നിടം, പറഞ്ഞുപോയറിയാതെ മാംസനിതംബമാണു രാഗം അന്നു നിൻ മിഴികളെ നനച്ചൊരെൻ ഈരടിക്കൊന്നും വിലയില്ലെടോയിന്നും ശിക്ഷ കഴിഞ്ഞെങ്കിലാക്കൈകൾ നീട്ടി വാങ്ങുക നീയെൻ പൊളളുന്ന പ്രേമം ഇനിയെന്തിനീ പരിഭവം, സത്യം ദുഷ്യന്തനല്ലിപ്പോഴെൻ പിതാമഹൻ. Generated from ...

ഒരിടത്ത്‌

ഒരിടത്തെന്നല്ലേ തുടക്കം? എങ്ങാണ്ടൊരുരാജ്യത്തു- ണ്ടായൊരു രാജകുമാരി- കണ്ണീരൊലിപ്പിച്ചതല്ലേ? ഞാനുമതിൽ ചേർന്നില്ലേ? നീയുമതിൽ ചേർന്നില്ലേ? കഥയെല്ലാം പോയ്‌പ്പോയി കൺമിഴിച്ചിരുന്നില്ലേ? ഒരിടത്തെന്നതുപോയി- യിവിടെത്തന്നായില്ലേ? പിന്നെയൊടുവിലെത്താ- ളിൽ ചോര പുരണ്ടപ്പോൾ ഞാനിങ്ങുപോന്നില്ലേ, കൂടെ നീയും പോന്നില്ലേ? എല്ലാമങ്ങിനെയൊരിടത്താ- യപ്പോളല്ലേ, നമുക്കെല്ലാം ബാല്യമുദിച്ചത്‌? Generated from archived content: poem1_jan18_06.html Author: s_jayesh

തീർച്ചയായും വായിക്കുക