എസ്. ജയചന്ദ്രൻനായർ
വള്ളുവനാടൻ പൂരക്കാഴ്‌ചകൾ
ഭൂമിയുടെ ഉള്ളറിയാൻ മണ്ണു കുഴിക്കുന്ന കുട്ടിയെപ്പോലെയാണ് ആലങ്കോട് ലീലാകൃഷ്ണൻ. അദ്ദേഹം വള്ളുവനാടിന്റെ സാംസ്‌കാരികപ്പഴമതേടി നിളയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുകയും വിസ്മയഭരിതങ്ങളായ അവിടത്തെ കാഴ്‌ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഒരിക്കലും അവസാനിക്കാത്ത ഒരു യജ്ഞം. അത്തരമൊരു യജ്ഞത്തിലൂടെ നിള നീർച്ചാലായിത്തീർന്ന ദുരന്തത്തിൽ നമ്മെ സാക്ഷികളാക്കിയത് അദ്ദേഹമായിരുന്നു. അതിന്റെ ഭാഗമായി മലയാളിയുടെ സാംസ്‌കാരികജീവിതം പൂത്തുലഞ്ഞ നിളയുടെ തീരത്തേക്ക് അദ്ദേഹം കേരളത്തെ എത്തിച്ചു. നിളയുടെ...