എസ്. ഹരിപ്രസാദ്
ദ ഗ്രേറ്റ് ഗാന്ധി ഫാമിലി
മഹാത്മാഗാന്ധി കഴിഞ്ഞാൽ മഹത്തായ ഗാന്ധിയാരെന്നു ചോദിച്ചാൽ പ്രിയങ്കാഗാന്ധിയെന്നും അമ്മ സോണിയാഗാന്ധിയെന്നുമേ ഇന്ന് കോൺഗ്രസുകാർ പറയൂ. ചിലർ മഹാന്മാരാകുന്നത് വളരെ പെട്ടെന്നാണ്. നല്ല പ്രായത്തിൽ അച്‌ഛന്റെ ശരീരം ഛിന്നഭിന്നമാക്കാൻ കൂട്ടുനിന്ന നളിനിയെ ജയിലിൽ അങ്ങോട്ടു ചെന്നുകണ്ട് അച്‌ഛനെക്കാളും ചേട്ടനേക്കാളും എന്തിന്, കൊല്ലേണ്ട വളർത്തിയാൽ മതിയെന്ന് നീതിന്യായ വ്യവസ്ഥയോട് കെഞ്ചിയ അമ്മയേക്കാൾ വലിയ ഗാന്ധിയായിരിക്കുന്നു ഇന്ന് പ്രിയങ്ക. കഷ്‌ടം, അതീവസുന്ദരിയും യൂത്തുകോൺഗ്രസുകാരുടെ സ്വകാര്യ അഹങ്കാരവുമായ പ്...
പിണറായി വീണ്ടും പിണറായി തന്നെ
വീണ്ടും പിണറായി പാർട്ടിക്കുമേൽ ശക്തിയായി പതിച്ചു, ഇത്തവണ മിന്നൽ പിണറായി മാത്രമല്ല ഇടിമുഴക്കത്തോടൊപ്പം പെരുമഴയായാണ് പെയ്തിറങ്ങിയത്. നാലാം തവണയും പിണറായി വിജയനല്ലാതെ വേറാരും പാർട്ടിയുടെ തലപ്പത്തുവരില്ല എന്ന് എല്ലാവർക്കുമറിയാവുന്നതുകൊണ്ടുള്ള നിർവികാരതയാകാം വേണ്ടത്ര കൈയടി കൊടുക്കാൻ ആരും അത്ര ആവേശം കാണിക്കാഞ്ഞത് എന്ന് വേണമെങ്കിൽ ഔദ്യോഗികപക്ഷത്തിന് ആശ്വസിക്കാം. പാർട്ടി വളരാൻ വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടു മര്യാദക്ക് കണ്ണുപോലും തുറക്കാൻ വയ്യാതെ ഉറക്കംതൂങ്ങി നടക്കുന്ന പിണറായിക്കറിയാം കയ്യടിയിലൊന്...
മഹാത്മാക്കൾ – പിണറായി, കുഞ്ഞാലി, അഴീക്കോട്&...
അന്നം തരുന്നവരും അറുപതു ലക്ഷം വെറുതേ കൊടുക്കുന്നവനും മഹാത്മാവാണ്. ചോരയധികം ചിന്താതെ ആവശ്യത്തിന് തുണിപോലുമില്ലാതെ പട്ടിണി കിടന്ന് സ്വാതന്ത്ര്യം നേടിത്തന്നതുകൊണ്ടാണല്ലോ നമ്മൾ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാഗാന്ധി എന്നു വിളിക്കുന്നത്. പക്ഷേ എന്തു വിശുദ്ധ കർമ്മം ചെയ്തിട്ടാണാവോ സഖാവ് എം.എ ബേബി ചരിത്രത്തിലെ നാഴികക്കല്ലായ പാറപ്പുറം സ്ഥിതി ചെയ്യുന്ന നാട്ടിലെ വിജയന്റെ പീറപ്പയ്യനെ മഹാത്മാവിനൊപ്പം നിർത്തിയത്. ഗാന്ധിജിക്കും നെഹ്‌റുവിനും ജ്യോതി ബസുവിനും കാരാട്ടിനും വിദേശത്തു പഠിക്കാമെങ്കിൽ പിണറാ...
വെടിക്കെട്ടുകാരും ഉടുക്കുകൊട്ടുന്നവരും
വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്. മാന്യമായ ഭാഷയിൽ സഖാവ് പിണറായി വിജയൻ ഈ ഉപമ അവസാനമായി പ്രയോഗിച്ചത് കഴിഞ്ഞദിവസം കത്തോലിക്കാ സഭയ്‌ക്കുനേരെയാണ്. ആ വെടിക്കെട്ടുകാരുടെ കൂട്ടരാണത്രേ പിണറായിയടക്കമുള്ള കമ്മ്യൂണിസ്‌റ്റുകാർ. വിജയൻ മാഷുടെ മരണത്തോടെ പൊട്ടാസുപൊട്ടിച്ച് ആളായിത്തുടങ്ങിയതാണ് പിണറായി. ഇപ്പോൾ മത്തായി ചാക്കോ പ്രശ്നത്തിൽ പട്ടക്കാർ നികൃഷ്ടജീവികളാണെന്ന ഗുണ്ടുവരെയെത്തിയിരിക്കുന്നു. നല്ല കമ്മ്യൂണിസ്‌റ്റുകാർക്ക് മരണവും ഒരു രാഷ്ര്ടീയ പ്രവർത്തനമാണ്, വിജയൻമാഷ് അതു ചെയ്തു, സ...
വാളെടുത്തവർ…
തലയിൽ മുടിയില്ലാത്തവനും മുടിയുള്ളവരുമായ രണ്ടോ മൂന്നോ നേതാക്കളും എം.എൻ സ്മാരകത്തിലെ നാലു ബഞ്ചും രണ്ട് മേശയും മൂന്നാറിലെ കുന്നുമ്പുറത്തെ ചെറ്റപ്പുരയുമാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നു ധരിക്കരുത്. മൂന്നാർ രണ്ടാം ഭൂപരിഷ്‌ക്കരണ കാലത്ത് കണ്ടതാണ് സി.പി.ഐയുടെ ശക്തി. നാടു നന്നാക്കാൻ വാളു വേണോ വാക്കത്തി വേണോ എന്നു ചോദിച്ചാൽ വാക്കത്തി മതി എന്നു പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു സി.പി.ഐയ്‌ക്ക്. അത് പണ്ട്. സി.പി.ഐയോട് കളിച്ചാൽ അതേത് കൊടികുത്തിയ അച്യുതാനന്ദൻ സഖാവായാലും ശരി വെച്ചേക്കില്ല. ...