എസ്. ഗുപ്‌തൻ നായർ
അവസാനത്തെ കാഴ്‌ച
മലയാളത്തിലെ എക്കാലത്തെയും പ്രിയങ്കരനായ കവി ചങ്ങമ്പുഴയുടെ 100-ാം ജന്മവാർഷികമാണ് 2010 ഒക്‌ടോബർ 11 അദ്ദേഹത്തിന്റെ സ്‌മരണയെ പുതുക്കുന്നവേളയിൽ അന്തരിച്ച പ്രശസ്‌ത നിരൂപകൻ എസ്. ഗുപ്‌തൻ നായർ എഴുതിയ അസ്‌ഥിയുടെ പൂക്കൾ എന്ന കൃതിയിലെ ആദ്യ അദ്ധ്യായം ‘അവസാനത്തെ കാഴ്‌ച’ ഇവിടെ ഞങ്ങൾ പുനഃപ്രകാശനം ചെയ്യുന്നു. 1948 ഫെബ്രുവരി മാസത്തിലൊരു അപരാഹ്‌നം. രോഗവിവശനായ ചങ്ങമ്പുഴയെ കാണണമെന്ന വിചാരത്തോടെയാണ് ഞാൻ എറണാകുളത്തേക്കു പോയത്. മഹാകവി ജി.ശങ്കരക്കുറുപ്പ് തന്റെ ശിഷ്യന്റെ രോഗവിവരമന്വേഷിച്ച് ഇടയ്‌ക്കിടെ ഇടപ്പള്...