ആർ.വി. രാമഭദ്രൻ തമ്പുരാൻ
യജ്ഞോപവീതം
“.......ഓം ഭുർഭുവസ്വഃ......” പ്രപഞ്ചത്തിന്റെ കാരണഭൂതമായ ഓങ്കാരം....... പ്രണവം ബ്രഹ്‌മമാകുന്നു...... ശബ്‌ദബ്രഹ്‌മവും നാദബ്രഹ്‌മവും ..... സമസ്‌തമന്ത്രങ്ങളുടേയും ഹേതുഭൂതമായ ബീജാക്ഷരം.....! ഓങ്കാരത്തിൽ ലയിക്കുന്ന യോഗികൾക്ക് പ്രകൃതിയുടെ നാദവും താളവും അനുഭവപ്പെടുന്നു എന്ന് സ്‌മൃതികളും ശാസ്‌ത്രങ്ങളും പറയുന്നു......! ഓങ്കാരത്തിൽ നിന്ന് വ്യാഹൃതികളുണ്ടാകുന്നു. വ്യാഹൃദികളിൽനിന്ന് വേദങ്ങളും..... യോഗി ഓങ്കാരത്തെ ധ്യാനിക്കുന്നു; അതിനാൽ സമസ്‌ത അഭിലാഷങ്ങളേയും പൂർത്തീകരിക്കുന്ന മോക്ഷദായകമായ പ്രണവത്തെ നമ...