റവ. ജോര്‍ജ്ജ് മാത്യു പുതുപ്പള്ളി
കണ്ണിമാങ്ങപോലൊരു ജീവിതം
മലയാളികള്‍ക്കു കാച്ചിക്കുറുക്കിയ കവിതകള്‍ സമ്മാനിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍. മാമ്പഴത്തിന്റെ മധുരവും കൊയ്ത്തു പാട്ടിന്റെ നാടന്‍ നൈര്‍മല്യവും നിറഞ്ഞ കവിതാസമാഹാരങ്ങള്‍ മലയാളത്തിനു തിലകക്കുറിയായപ്പോള്‍ മലയാളി മറന്ന ഒന്നുണ്ട് കവിയുടെ ജീവിതം. കവിതയെക്കൊണ്ടു മലയാള ഭാഷക്കു ആടയാഭരണങ്ങള്‍ തീര്‍ത്ത കവിയുടെ ജീവിതം മൂത്തു പഴുത്ത മാമ്പഴം പോലെ മധുരമുള്ളതായിരുന്നില്ല. മറിച്ച്, കണ്ണിമാങ്ങയുടെ ചവര്‍പ്പും പുളിപ്പും നിറഞ്ഞതായിരുന്നു. അകന്നു ജീവിച്ച കവിയെക്കുറിച്ചു കവി പത്നി ഭാനുമതിയമ്മയ്ക്കു പറയാനുള്...