റവ.ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ
വിലക്കുവാങ്ങിയ ദുരന്തം
ദുഷിച്ചു നാറിയ പാശ്ചാത്യ സംസ്ക്കാരത്തിന്റെ വിഴുപ്പുകെട്ടുകള്‍ പേറി നടക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന യുവാക്കളാല്‍ സമ്പന്നമായ നമ്മുടെ കൊച്ചു കേരളത്തിലെ സമ്പല്‍ സമൃദ്ധമായ ഒരു പൗരാണിക പട്ടണം . നഗരത്തിലെ പ്രശസ്തമായ ഒരു ഹൈസ്കൂള്‍ . കുട്ടികളുടെ പഠന, പാഠ്യേതര വിഷയങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തി കഠിനാദ്ധ്വാനം ചെയ്യുന്ന അദ്ധ്യാപകര്‍. വിദ്യാര്‍ത്ഥികളില്‍ മിക്കവരും സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവര്‍. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ഫാത്തിമ എന്ന പെണ്‍കുട്ടി. ബാപ്പ ഗള്‍ഫില്‍, ഉമ്മ പട്ടണത്തിലെ ഒരു കമ്പനി ഉദ...