ആർ.എസ്. കുറുപ്പ്
പിതൃകാണ്ഡങ്ങളും പുത്രപര്‍വ്വങ്ങളും
‘സ യദ്യനേനകിഞ്ചദക്ഷ്ണയാകൃതം ഭവതി തസ്മാഗേനം സര്‍വ്വസ്മാത് പുത്രോമുഞ്ചതി തസ്മാത് പുത്രോനാമ സ പുത്രേണൈ വാംസ്മി- ല്ലോകേ പ്രതിഷ്ഠതി’ ( ബൃഹദാരണ്യകം 1 - 5 - 17 ) (അവന്‍ ചെയ്യപ്പെടാത്തതായി എന്തെങ്കിലുമുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം അവനെ പുത്രന്‍ മോചിപ്പിക്കുന്നു. അതുകൊണ്ടാണ് പുത്രന്‍ എന്ന പേരുള്ളത്. )‘ അതായത്’ പൂരണം കൊണ്ട് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് , പൂര്‍ത്തീകരിക്കുന്നവനാണ് പുത്രന്‍ എന്നാണ് ഉപനിഷദ് വാക്യത്തിന്റെ സാരം. ബൃഹദാരണ്യകത്തില്‍ മാത്രമല്ല ,പ്രധാനപ്പെട്ട ഉപനിഷത്തുകളിലും വൈദിക സാഹിത്യത്തി...
അര്‍ദ്ധരാത്രിയില്‍ മണി മുഴങ്ങുമ്പോള്‍
അറ്റ് ദി സ്ട്രോക്ക് ഓഫ് മിഡ്നൈറ്റ് അവര്‍' നെഹൃവിന്റെ വികാരനിര്‍ഭരമായ സ്വരം. ലോകം മുഴുവനും നിദ്രയിലാണ്ടിരിക്കെ ഇന്ത്യ ജീവിതത്തിലേക്കും സ്വാതത്ര്യത്തിലേക്കും ഉണര്‍ന്നെഴുനേല്‍ക്കുകയാണ്! ആ പ്രസംഗത്തെക്കുറിച്ചൊരു വിമര്‍ശകാത്മക പഠനമല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അര്‍ദ്ധരാത്രിയില്‍ നേടിയ സ്വാതന്ത്ര്യം ഇന്നും നിലനില്‍ക്കുന്ന ഒരേയൊരു ജനത നാമാണ്. നമ്മുടെ കൂടെ അല്ലെങ്കില്‍ നമുക്കു ശേഷം നേടിയ ജനതകള്‍ അവരുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായോ ഭാഗീകമായോ നഷ്ടപ്പെടുത്തി. നമ്മളിപ്പോഴും 63 കൊല്ലത്തിനുശേഷവും നമ്മ...
എലിയും പുലിയും
ദുരന്ത നാടകം നമ്മളെ സന്തോഷിപ്പിക്കുന്നത് അത് കെട്ടുകഥയാണെന്ന് നമുക്കറിയാവുന്നതുകൊണ്ടാണ്. ഡോക്‌ടർ ജോൺസൺ പറഞ്ഞതാണിത്. ഹാസ്യസാഹിത്യത്തെക്കുറിച്ചും ഇതുതന്നെ പറയാം. അസ്വാഭാവികമായ പെരുമാറ്റരീതിയുടെ ആവിഷ്‌ക്കരണത്തിലൂടെ നമ്മളെ ചിരിപ്പിക്കുകമാത്രമല്ല ഹാസ്യസാഹിത്യവും കലയും ചെയ്യുന്നത്. നല്ല ഹാസ്യകൃതി നമ്മളെ ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു. ഉപബോധത്തിന്റെ പ്രതിഷേധവും കലാപവുമാണ് ഹാസ്യം മനശാസ്‌ത്രകാരന്മാർക്ക.് ഹാസ്യസാഹിത്യകാരന്മാർ പക്ഷേ സമൂഹത്തിലെ അനാശാസ്യതകൾക്കെതിരെ ബോധപൂർവ്വമായി തന്നെ പ്രതിക്ഷ...
കൊണ്ടറിഞ്ഞവന്റെ നിനവും കനവും
എന്താണ് കവിത? ഉത്തരം പഴയ വിശ്വനാഥവാക്യം തന്നെ. വാക്യം രസാത്മകം കാവ്യം. പക്ഷാന്തരമില്ല. പക്ഷേ എന്താണ് രസാത്മകത്വം എന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടാവാം. പദങ്ങളുടെയും വാക്യങ്ങളുടെയും ധ്വനനശേഷിയാണ് രസനിഷ്‌പത്തിക്ക് നിദാനം എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. പദങ്ങളുടെ ധ്വനനശേഷി നിരന്തരമായ ഉപയോഗം കൊണ്ട് നഷ്‌ടപ്പെടും. മറ്റൊരുതരത്തിൽ പറഞ്ഞാൽ സൂചകങ്ങൾ കാലന്തരത്തിൽ വിഗ്രഹവല്‌ക്കരിക്കപ്പെട്ടു പോകാനിടയുണ്ട്. അതുകൊണ്ടാണ് കവിയെക്കുറിച്ച് അയാൾ ആയിരം തലമുറയായി ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകൾ ശ...