ആര്‍ എസ് കുറുപ്പ്
ആഗോള സാമ്പത്തിക വ്യവസ്ഥയും സ്വര്‍ണ്ണ വിപണിയും
ആഭരണങ്ങള്‍ ഉണ്ടാക്കാനല്ലാതെ മറ്റു കാര്യമായ ഉപയോഗങ്ങളൊന്നും ഇല്ലാത്ത ലോഹമാണ് സ്വര്‍ണ്ണം. വസ്തുവിനു പകരം വസ്തു എന്ന ബാര്‍ട്ടര്‍ സമ്പദ്രായം അവസാനിച്ചത് ഏതു വസ്തുവും സ്വര്‍ണ്ണത്തിന് പകരമായി കൈമാറ്റം ചെയ്യപ്പെടാം എന്ന അവസ്ഥ വന്നപ്പോഴാണ്. വിനിമയത്തിന്റെ കാര്യത്തില്‍ പൊതു ഉപാധി ആയി സ്വര്‍ണ്ണം ലോകമെങ്ങും അംഗീകരിക്കപ്പെട്ടത് എന്തുകൊണ്ടാണ്? പരിമിതമായ ലഭ്യതയാണ് പ്രധാനം. 2009 വരെ ആകെ ഖനനം ചെയ്തിട്ടുള്ള സ്വര്‍ണ്ണം1,65,000 ടണ്‍ മാത്രമാണ്. ഇനിയും ഖനനം ചെയ്യപ്പെടാന്‍ അവശേഷിക്കുന്നത് അതിന്റെ 40% ശതമാനം മാത്ര...