റോയ് കരാത്ര
യാത്രയിലൊരിടത്ത്
വെളാങ്കണ്ണിയിലെ പള്ളികള്‍ കയറിയിറങ്ങി വെയിലിന്റെ തിളക്കത്തില്‍, മിന്നുന്ന തിരമാലകളെയുംകണ്ട്... വിയര്‍ത്തില്ല, പക്ഷേ വാടിപ്പോയിരുന്നു കുട്ടികള്‍. കൂട്ടുപ്രായക്കാരോടൊപ്പം അവര്‍ വെയിലിന്റെ കാഠിന്യം അവഗണിച്ചു. അപ്പനും അമ്മയ്ക്കും വല്യമ്മമാര്‍ക്കും വല്യപ്പന്മാര്‍ക്കും സമപ്രായക്കാരായ ബന്ധുക്കള്‍ക്കുമൊപ്പമുള്ള ഈ യാത്ര അവരേറെ ആസ്വദിക്കന്നുണ്ട്.
തൃശ്ശൂരിലേക്കുള്ള മടക്കയാത്രയില്‍ അവധിക്കാല പ്രത്യേക തീവണ്ടിയിലെ റിസര്‍വ്വ് ചെയ്ത കംപാര്‍ട്ട്‌മെന്റില്‍ ആളുകള്‍ കുറവായിരുന്നു. അനുവദിച്ച...