ഡോ. റോസമ്മ കുര്യാക്കോസ്
പെരിയാർ – ഇന്നലെയുടെ വരദാനം, ഇന്ന് ചൂഷണപാത്...
ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും നീളം കൂടിയതും, ഏറ്റവും അധികം ജലവിഭവശേഷിയുളളതുമാണ്. നമ്മുടെ സാമൂഹിക, സാംസ്‌ക്കാരിക, മതമേഖലകളെ ഇത്ര അധികം സ്വാധീനിച്ചിട്ടുളള വേറൊരു നദി ഉണ്ടെന്നു തോന്നുന്നില്ല. പർവ്വതനിരയുടെ പനിനീരായി കവികൾ പാടി പുകഴ്‌ത്തിയിട്ടുളള ഈ ജലസ്രോതസ്സിന്റെ ഇന്നത്തെ അവസ്ഥ പ്രകൃതിസ്‌നേഹികളെ ഇരുത്തി ചിന്തിപ്പിക്കുന്നു. കുറിഞ്ഞിപൂക്കുന്ന പശ്ചിമഘട്ടങ്ങളിലെവിടേയോ ഉത്ഭവിച്ച്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളെ പരിപോഷിപ്പിക്കുന്ന ഈ നദി വേമ്പനാട്ടു കായലിൽ ചേർന്ന...