റൊജേലിയോ സിനാൻ (1904-1994)
കൊടാക്
സൂര്യബിംബം നിനക്കായൊരു പ്രകാശ കണികയൊരുക്കി വച്ചു മരുഭൂമിതൻ മിന്നൽപിണറായതു നിൻ നഗ്നമേനിയിൽ വിളങ്ങിടുന്നു. അതങ്ങനെ പോകട്ടെ... ശാന്തമായ്-നിശ്ശബ്‌ദമായ്. എന്റെ കൃഷ്ണമണിയിൽ സൂര്യസ്നാനം ചെയ്യിച്ചതാം നിൻ പ്രതിബിംബത്തെ കുത്തി- വയ്‌ക്കാനെൻ മോഹമുണർന്നിടുന്നു. പ്രതിമ! നീയൊരു വിലോഭനീയ ശിലയിൽ കൊത്തിയ പ്രതിമ! എന്നാത്മാവിനുളളിലേയ്‌ക്കു കയറാം നിനക്കതൊരുചിതമാം പീഠമായിരിക്കും. അതേ നീ പടരുക! പക്ഷേ ചിറകുകളുണർത്താതെ പടരുക നീ ചിറകുകളനങ്ങിയാലവ ചിലപ്പോൾ ചിറകിട്ടടിച്ചു പറന്നു പോകും. ...
ഉല്ലാസകരമായ ഒരു മീൻ പിടുത്തം
മൂടൽമഞ്ഞും മത്സ്യകന്യകയും കൊണ്ടു ചുറ്റപ്പെട്ടൊരാ കടവ്! മങ്ങിയ ദൃശ്യങ്ങൾ, തുഴകൾ പിന്നെ അമരങ്ങൾതൻ ചാഞ്ചാട്ടം, തിരകൾ തൻ ചുറ്റിത്തിരിയൽ നാവികന്റെ പാട്ടിന്റെ കമ്പിയിൽ കടൽക്കാക്കതൻ ചൂളം വിളി പതയാകുന്ന തെളിഞ്ഞ മിഴികളിൽ ഞാറപ്പക്ഷി ചുണ്ടാഴ്‌ത്തുന്ന ഉപ്പുരസമാർന്ന നിമിഷങ്ങളിൽ വീശുന്ന കാറ്റിന്റെയുയർച്ച, കടൽ ഇവയൊക്കെയും.... വലകളിലൊരു സായാഹ്നം കുരുങ്ങിക്കിടക്കുന്നു. (വിവർത്തനം ഃ ജമിനി കുമാരപുരം) Generated from archived content: rojelio7.html Author: rojelio-sinan
രാത്രിഗാഥ
എന്നുടെ ജാലകപ്പഴുതിലൂടെ ചില്ലുകൾ ഭേദിച്ചൊരു ചന്ദ്രൻ വന്നു. എന്റെ ചില്ലുകൾ ഭേദിച്ചവയെന്റെ- യാത്മാവിനെപ്പുണർന്നിടുന്നു! ആകാശമതിൻ പ്രകാശത്തിൻ കൊച്ചടയാളങ്ങൾ കൊളുത്തി വച്ചു. നിലാവതിൻ പ്രകാശമാം പാട്ടെന്റെ ജീവിതത്തിലേയ്‌ക്കു കടത്തിവിടുന്നു. അപ്പോഴതിൻ പഴയ പാട്ടെന്നിലെ ചില്ലുകളെ ചിതറിച്ചു. എന്നാത്മാവിലെ ചില്ലിലനവധി ചില്ലുതൻ പാടുകൾ കൊളുത്തിവച്ചു. നിലാവിന്റെ പരലുകൾ ചന്ദ്രന്റെ സംഗീതം ഇവയൊക്കെയുമെന്റെ പഴയ ഹൃദയത്തിൽ കൊളുത്തപ്പെട്ടതാം സംഗീതത്തിൻ ചിഹ്നങ്ങൾ! Generate...