രോഹിണി
എൻ നഷ്ടം
ഓർമകൾ കാടു കയറവേ
നഷ്ടസ്വപ്നങ്ങൾ ചിറകടിച്ചുയരുന്നു
അവയിൽ ചിലതെന്നെ കീറി മുറിക്കവേ
നിണം വാർന്നൊരെൻ മനസ്സിൽ
അപ്പോഴും നീ എന്നെത്തന്നെ നോക്കി നിന്നു
എങ്ങനെ നികത്തും ഞാനീ നഷ്ടത്തെ......
എന്നുമെന്നെ വേട്ടയാടുന്ന നിന്നോർമകളെ
കണ്ടില്ലെന്നു നടിച്ചൂ കാലമേറെ
ഒത്തൊരുമിച്ചിന്നവ കാർന്നുതിന്നുന്നെൻ മനസ്സിനെ
സഹിക്കാനാവുന്നില്ലീ വേദന
നീയൊരു ദുഖസ്വപ്നമായ് വേട്ടയാടുന്നെൻ ജീവനേ