റോബർട്ട് ഹെറക്
മഞ്ഞപ്പൂക്കളോട്
ഉച്ചസൂര്യനായ് മാറുന്നതിൻ മുൻപി- ലസ്തമിക്കാൻ വിടർന്ന സുമങ്ങളേ! നിൽക്കുകിത്തിരി നേരം, പകലിന്റെ അസ്തഗീതം പരക്കുന്നതു വരെ. ഒത്തു പ്രാർത്ഥനാഗീതവുമാലപി- ച്ചൊത്തുപോകാം നമുക്കന്ത്യ യാത്രയിൽ ജീവിതം നിമിഷോജ്ജ്വലം, ഭാസുരം പോയ് മറയും വസന്തർത്തുവെന്ന പോൽ നശ്വരം നിന്റെ ജീവിതം, ഹാ! ശുഷ്‌ക പത്രമായ് നാമടിയുമീ ഭൂമിയിൽ പുലരി തൻ മഞ്ഞുതുള്ളിപോൽ, വേനലിൻ പുതുമഴ പോൽ, മറഞ്ഞുപോം ജീവിതം ഇനിയൊരിക്കലും കാണാത്ത മാതിരി.... Generated from archived content: poem17_feb2_08.html Author: robert...