ആർ.കെ. ഷാജി
പഴുത്തിലപോൽ
മൂന്നാം കാലുമായി
വേച്ചു വേച്ചു വരുന്നയാൾ,
കാറ്റിൽ വേച്ചു വരും പഴുത്തില പോൽ.
ഒച്ചയില്ലൊട്ടും ചങ്കിൽ നിന്ന് പൊന്താൻ
കാറ്റായി ഒഴുകുന്നു സ്വരവീചികൾ
കാറ്റിനെത്ര തടയണ കെട്ടണം
സ്വരമാധുര്യകെട്ടുപൊട്ടാൻ.
ആണ്ടുകളാറി നീർവറ്റിയ
കൈവെള്ളയിൽ
ഒരു പഴച്ചെടി മിഴി കൂർപ്പിച്ചിരിക്കുന്നു.
മണ്ണിലുറയ്ക്കുവാനിത്തിരി വളക്കൂറ് വേണം
നാവേ മുളയ്ക്കാത്ത ഓമലാളിവൻ.
കാറ്റിന്റെ മൂളക്കം പിഴുതെറിയാം
പേമാരി വന്ന് മിഴിയടയ്ക്കാം
തീച്ചൂട് തട്ടി കറുത്തു പോകാം
ഓമലേ...
മണ്ണിലള്ളിപ്പിടിച്ചിരി...