റിയാദ് ചെറായി
കിറുക്ക് – അറ്റ് ദാറ്റ്
“ഓ ഈ മുടിഞ്ഞ പണ്ടാറം കഴിഞ്ഞില്ലേ?” ദൂരദർശന്റെ തിരുവനന്തപുരം ചാനലിൽ ഞായറാഴ്ച വൈകീട്ടുള്ള മലയാളസിനിമ കാണാൻ അയൽവക്കത്തെ വീട്ടിൽ വന്ന കാളിയമ്മയുടെ ചോദ്യം. “കയിഞ്ഞ അഞ്ചോസായി ഈ കിറുക്കു കളി തുടങ്ങിയിട്ട്. ടെസ്റ്റാണത്രേ. മര്യാദയ്ക്ക് മനുഷ്യര്‍ കണ്ടോണ്ടിരുന്ന ‘സാഗരം’ കണ്ടിട്ട് ആയ്ച ഒന്നായി. ത്രീ ഒരു പുന്യം എങ്ങനായീന്ന് ആക്കറിയാം. വത്സനെ മുരളി കെട്ടിയോ? മുടിഞ്ഞുപോകത്തേയുള്ളൂ ടീവിക്കാര്. ആഴ്ചേല് പത്തോസമുണ്ടെങ്കീ ഒന്നുകീ ക്രിക്കറ്റ്, അല്ലെങ്കിൽ ഹേവാർഡ് ചലചിത്രോത്സവം, ഈ പണ്ടാറോക്കെ കാണിച്ചിട...
മനസ്സിലുളളത്…
‘സർഗ്ഗാത്മകനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നു’ പത്രവാർത്ത കണ്ട് ഒന്നു കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു സർഗ്ഗാത്മകൻ. കാരണം വളരെ വലുതായിരുന്നു. ജില്ലയിലെ തിരഞ്ഞെടുപ്പു അടുക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന ഒരോല പാർട്ടിയുടെ ഒരു മുഴുത്ത മണ്ഡലം നേതാവ് തന്നെയായിരുന്നു ഇന്നലെവരെ അയാൾ. മണ്ഡലത്തിലെ വലിയൊരു നേതാവായിരുന്നെങ്കിലും വീടിനടുത്തുളളവരെപോലും കൃത്യമായി അയാൾ അറിയുമായിരുന്നില്ല. ആ പാർട്ടിയുടെ ഏതു പണം വിഴുങ്ങൽ പരിപാടികളിലും മുന്നിൽ നിൽക്കുന്നത് അയാളായിരിക്കും. അയാളേക്കാൾ ഒരുപ...