രശ്മി ബിനോയ്
നോവിന്റെ നിറങ്ങൾ
കമലാ സുരയ്യ എന്ന മാധവിക്കുട്ടി മനുഷ്യനെക്കുറിച്ചു പറഞ്ഞുവയ്ക്കുന്ന ചെറിയ വലിയ കാര്യങ്ങൾ മലയാളിക്ക് പലപ്പോഴും ദഹിച്ചിട്ടില്ല. ഓരോ മനുഷ്യനും തന്നിലൊരു ഭാഗം അടച്ചുപൂട്ടി നടപ്പുണ്ടെന്നും, മറവിയുടെ മനഃപൂർവ്വത്താഴിട്ടുപൂട്ടിയ ആ വാതിലുകൾ തുറന്നു പുറത്തുവരുന്നത് എത്രയെത്ര നോവറിവുകളായിരിക്കുമെന്നും നമ്മൾ ആ കഥകളിലൂടെ തിരിച്ചറിഞ്ഞു. ‘രുഗ്മണിക്കൊരു പാവക്കുട്ടി’യിൽ തുടങ്ങി ആട്ടുകട്ടിലിൽ അവസാനിക്കുന്ന എട്ടു നോവെല്ലകൾ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആ ഒരു കാര്യത്തെക്കുറിച്ചാണ്ഃ മനുഷ്യന്റെ മനസ്സിനെക്കുറിച്ച്...