രേഷ്‌മ കെ.എം.
മെഴുകുതിരിപ്പൂക്കൾ
മെഴുകുതിരിനാളത്തിൽ സ്വയം ഉരുകുമ്പോഴും നിലാവിന്റെ മടിയിൽ വിരിഞ്ഞ പനിനീർപ്പൂവിനെ നീ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. വിരഹമെന്ന നിശബ്‌ദതയുടെ തീനാളങ്ങളെ... ഇരുളിന്റെ ഏകാന്തതയിൽ നിനക്കുവേണ്ടി തീർത്ത പുഷ്‌പഗോപുരത്തെ... പ്രേമത്തിന്റെ, ഹൃദയതാളങ്ങൾക്കു മുൻപിൽ നിന്റെ സായാന്തനങ്ങളെ നിനക്കുവേണ്ടി അണിയിച്ചൊരുക്കിയത് ആരാണ്? പെയ്‌തൊഴിയാത്ത മഴമേഘങ്ങൾക്കുതാഴെ, പച്ചമരത്തോപ്പിന്റെ ഒഴിഞ്ഞ ഏകാന്തതയ്‌ക്കു മുൻപിൽ, രാത്രിയുടെ നിഗൂഢതയ്‌ക്കുമപ്പുറം പകലിന്റെ പരാക്രമങ്ങളിൽ നിന്നും നിന്റെ നിലവിളികളെ മായ്‌ക്കാൻ ആ മൗനനൊ...
ഞാനും നീയും…
ജീവിതത്തിന്റെ സന്ധ്യയ്‌ക്കുമപ്പുറം വെച്ചുകണ്ട നിമിഷത്തെ ഞാൻ നിനക്കായ് തരുന്നു എന്റെ നൊമ്പരങ്ങളിൽ നീ എല്ലാമായിരുന്നു. ഇന്നലകളിലെ എന്റെ പാതിമയക്കങ്ങളിൽ അകലങ്ങൾ തേടിയുള്ള നിന്റെ യാത്ര ഞാൻ കണ്ടിരുന്നു. മഞ്ഞിന്റെ തൂവലാൽ മുഖം മറച്ചു നിൽക്കും വൃശ്ചികപ്പുലരിയെ മാറോടു ചേർക്കുമ്പോഴും നിന്റെ കണ്ണുകൾ ആരേയോ തേടുന്നുണ്ടായിരുന്നു അത് എന്നെയായിരുന്നു. അങ്ങകലെ... പറവകൾ കൂടുകൂട്ടിയ ആ മരച്ചില്ലകളിൽ വെള്ളപ്പൂക്കൾ നിറഞ്ഞു നിന്നിരുന്നു. അവയും കാത്തിരുന്നത് എന്നിൽ അലിഞ്ഞുചേരുന്ന നിന്നെയാണ്. ...