രേഷ്മ അച്യുത്
മരണപത്രം
ഒരുനാള്‍ നീ എന്റടുത്തു വരും..
അന്ന് ഞാന്‍ ഒരു കൂട്ടം ആള്‍ക്കാരാല്‍ ചുറ്റപ്പെട്ടിരിക്കും
അന്ന് നിനക്ക് അവസാനമായി ഭര്‍ത്താവെന്ന
പരിഗണനയോടെ എന്റടുത്തു ഇരിക്കാനാവും
പൂക്കളാല്‍ നിറഞ്ഞു നിന്നാലും മരണത്തിന്റെ-
മണമായിരിക്കും നിന്റെ മൂക്കില്‍ നിറയുക
അന്ത്യചുംബനത്തിനായി നീ വരുമ്പോള്‍ നീ കരയരുത് കാരണം,
നിന്റെ ചുംബനത്തിന്റെ മധുരം മാത്രമേ എനിക്ക് അറിയൂ ...