റിയോ എസ്.പണിക്കർ
ഏണിയും പാമ്പും
തന്റെ തികച്ചും ഏകാന്തമായ സായാഹ്‌നവേളയിൽ, ഗോവണിപ്പടിയുടെ ഓരം ചേർത്തിട്ടിരുന്ന ചാരുകസേരയിൽ, ചിന്തകളെ ആഘോഷമാക്കരുതെന്ന് മനഃപൂർവ്വം തീരുമാനിച്ചുകൊണ്ട് ക്ലാര വീണ്ടും ചാരിക്കിടന്നു. ചൂടിന്റെ തീഷ്‌ണത കുറയുന്നുവെന്നറിയിച്ചുകൊണ്ട് വെയിൽ മങ്ങിവന്നു. പാതി തുറന്നിട്ട ജനാലയ്‌ക്കപ്പുറം സേലം മാങ്ങയുടെ സമൃദ്ധി വിളിച്ചറിയിക്കുന്ന നിറഞ്ഞ തണലിന്റെ കുളിർമയെ ക്ലാര തന്നിലേയ്‌ക്കു മാടി വിളിച്ചു. പക്ഷേ, വരാനെന്തോ മടിപോലെ. “ഉവ്വുവ്വ്, നിന്റെ കുറുമ്പെനിയ്‌ക്കറിയാം” എന്നു പറഞ്ഞ് അന്തരീക്ഷം ഒട്ടൊന്നു മയപ്പെടുത്താമായി...