രഞ്ജിത്ത്
മൗഢ്യകാലം
1
രമേശൻ ബീഡി കട്ടിൽ കാലിൽ കുത്തി കെടുത്തി എണീറ്റു. ഇന്നിത് അഞ്ചാം തവണ ആണ് അയാൾ ഇപ്രകാരം എണീക്കുന്നത്. അതോ ആറോ? രാവിലെ പാലറ്റിൽ തേച്ചു വെച്ച നിറങ്ങൾ ഉണങ്ങി തുടങ്ങി. ക്യാൻവാസ് കൃഷ്ണമണി ഇല്ലാത്ത കണ്ണ് പോലെ അസ്വസ്ഥപ്പെടുത്തുന്നു.
കളർ തൊടാത്ത ബ്രഷ് കൊണ്ട് അയാൾ ക്യാൻവാസിൽ ഒരു ഗുണന ചിഹ്നം വരച്ചു. തൊട്ടു താഴെ ഒരെണ്ണം കൂടി വരച്ചു.... പിന്നെ വളഞ്ഞു പുളഞ്ഞ ഒരു വര വരച്ചു.... ഒരു വട്ടം വരച്ചു....
ദിവസം മൂന്നാലായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് . ...