രഞ്ജിനി കൃഷ്ണൻ
ചാവക്കാട്
പളനിയുടെ മൂന്നുദിവസം പഴക്കമുളള ഐസിലിട്ട ശരീരം കറുത്തമ്മ ചുമ്മാ നോക്കിനിന്നു. മൂന്ന് വർഷം മുൻപ് കരിപ്പൂര് നിന്നൊരു വിമാനം പളനിയേയും കൊണ്ട് ഉയർന്നു പൊങ്ങിയപ്പം ഹെന്റെ അമ്മച്ചിയെ എന്ന കരച്ചിലോടെ കറുത്തമ്മ ബോധംകെട്ടു വീണിരുന്നു. അന്നവൾ കോളേജുപഠിത്തം കഴിയാത്ത കൊച്ച് പെങ്കൊച്ചായിരുന്നു. കല്ല്യാണം കഴിഞ്ഞിട്ടാണെങ്കിൽ കഷ്‌ടിച്ച് ഒന്നര രണ്ട് ആഴ്‌ചയും. ഡിഗ്രിയെങ്കിലും കഴിഞ്ഞിട്ടുമതി കല്ല്യാണമെന്ന് കറുത്തമ്മയ്‌ക്ക് നല്ല ആശയുണ്ടായിരുന്നതാണ്. അവളുടെ കൂട്ടത്തിൽ പലരും പത്ത് പോലും തികച്ചിരുന്നില്ല...