രമേശ് അരൂർ
മാടത്തക്കൂട്
വഴിയോരത്തു വെയിൽ കൊണ്ട് വാടിത്തളർന്ന് നിൽക്കുന്ന തുടുത്ത പൂക്കളെ കാണുമ്പോൾ ഞാൻ അറിയാതെ കുഞ്ഞുമണിച്ചേച്ചിയെ ഓർത്ത് പോകാറുണ്ട്.... അവരുടെ എല്ലാമെല്ലാമായ മകൻ തിലകനെയും... കാട്ടു പൂക്കളാണ് അവർ ഇരുവരും.... ജീവിതം തുറന്നിട്ട അനുഭവങ്ങളുടെ കൊടും വഴിയിൽ ആരും നട്ടു നനയ്‌ക്കാതെ... തടവും തണലുമില്ലാതെ സ്വയം വിരിഞ്ഞ കാട്ടുപൂക്കൾ.!
കൈതപ്പുഴയോരത്ത് ഉപ്പു കാറ്റേറ്റു നിൽക്കുന്ന അവരുടെ കൂര ഇന്നും ഓർമയിൽ കരിമ്പടക്കെട്ടു പോലെ കിടപ്പുണ്ട്...
കുട്ടിക്കാലത്തു തന്നെ അച്ഛനെ ...