രേഖ പി വി
നല്ലയിനം സ്നേഹ വീടുകൾ
തലേന്ന് രാത്രിയിൽ കനത്ത മഴയായിരുന്നു. രാവിലെയായതോടെ ഹൈസ്ക്കൂൾ മൈതാനം കുളിച്ചൊരുങ്ങിയ പോലെയായി. നനഞ്ഞു കുഴഞ്ഞ മണ്ണിൽ പന്തലിൻ്റെ കാലുകൾ ചിട്ടയോടെ നിന്നു. ഗ്രൗണ്ടിലെ അല്ലറചില്ലറ പണികൾ കൂടി തീർക്കാനായി ആളുകൾ എത്തിച്ചേർന്നു കൊണ്ടിരുന്നു.
കൈതാരം മാർത്ത എച്ച്. എസ്.എസ് വിദ്യാർഥികളായ കെ വി എബനേസർ , ലെനിൻ നാരായൺ, സൽമാൻ വി.കെ എന്നിവർക്ക് സ്കൂൾ അധികൃതർ പണിതു നൽകുന്ന സ്നേഹവീടിൻ്റെ താക്കോൽ ദാനമാണ് ഇന്ന്. സ്ഥലത്തെ പ്രമുഖരൊക്കെ പരിപാടിക്കെത്തുന്നുണ്ട്.
'ഒരുമയുടെ സ്നേഹവീട്...