രഞ്ജിത്
എഴുത്തിന്റെ നക്ഷത്രങ്ങള്‍
പ്രതിരോധങ്ങളുടെ വന്‍ തിരമാലകള്‍ പിളര്‍ന്ന് , സിനിമ എന്ന മരതകദ്വീപിലേക്ക് എത്തുവാന്‍ പാഴ്ത്തടിയുടെ ചങ്ങാടമിറക്കുന്ന യൗവനത്തിന്റെ കഥ കൂടിയാണ് എക്കാലവും സിനിമയുടെ ചരിത്രം. ആഡംബര നൗകകളിലേറി ലക്ഷ്യം കണ്ടവരുടെ എണ്ണം വളരെ കുറവാണ്. എത്തിച്ചേര്‍ന്ന കരമണ്ണില്‍ നിലയുറയ്ക്കാന്‍ കഴിയാതെ വീണുപോയവരുണ്ട് എങ്കിലും ഓരോ നാളിലും സ്വപ്നം വില്‍ക്കുന്ന വണിക്കുകള്‍ ജലയാനത്തിലാണ്. പ്രതിഭയുടെ വെളിച്ചം ഉള്ളകങ്ങളെ ദീപ്തമാക്കിയിട്ടില്ലാത്ത പലരും എവിടേയും നിവര്‍ന്നു നിന്നിട്ടില്ല. അവരുടെ രക്ഷയ്ക്ക് ആത്മവിശ്വാസമെന്ന ആയുധവും ...