രജീഷ്. ആർ
രണ്ടു കവിതകൾ
ഒരാൾക്കു മാത്രമുള്ള വഴിയിൽ ഇന്നലെഒരാൾക്കു മാത്രമുള്ള വഴിയിൽമിഴികൾ നട്ട്‌നമ്മളേറെ നേരം നിന്നതും ആകാശവും കിളികളുംവൃക്ഷത്തലപ്പുകൾക്കിടയിൽ വന്ന്‌നമ്മെ നോക്കിനിന്നതും നീ നാണിച്ച്‌നാണം മുഴുവനുംവലത്തേ മറുകിലൊളിപ്പിച്ചതും ഒക്കെ ഞാനിവിടെഴുതി വയ്‌ക്കുംനീ സമ്മതിച്ചാലും ശരിസമ്മതിച്ചില്ലെങ്കിലും ശരി. വഴി പള്ളിയിലേക്കുള്ള വഴിയിലാണ്‌അവന്റെ വീട്‌അവന്റെ വീട്ടിലിരുന്നു നോക്കിയാൽനക്ഷത്രങ്ങൾമണ്ണിലേക്കിറങ്ങിവരുന്നതു കാണാം. സിമിത്തേരിയിലേക്കുള്ള വഴിയിലാണ്‌എന്റെ വീട്‌എന്റെ വീട്ടിലിരുന്നു നോക്കുമ്പോൾരാത്രിപ്രേതങ്ങളിറങ...
ചായ
കോപ്പയുടെ ആകൃതിയിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന രുചി ആറിത്തണുത്തു തുടങ്ങും മുൻപ് ഓർത്തു വച്ചേക്കരുത് കടുപ്പം, മധുരം കൂടാതെ തന്നെ ചായയെ ചായയാക്കുന്ന ചായക്കടക്കാരന്റെ മനസ് ഇതൊന്നും എഴുതി വച്ചേക്കരുത്. ഒരിക്കലെങ്ങാനും ചരമക്കോളത്തിൽ ചിരിച്ച നിലയിൽ അയാളെ നിങ്ങൾ കണ്ടെത്തിയാൽ തിരിച്ചെടുക്കാൻ കഴിയാതെ പോകും കെടുമ്പിച്ച ചൊവയോടൊപ്പം തുപ്പിയ തെറി. Generated from archived content: poem1_feb13_07.html Author: rejish_r