റെജിന മുഹമ്മദ് കാസിം, ഒമാൻ
ചോക്ലേറ്റ് നിറമുള്ള കുട്ടി
ഒരു അഭിനവതത്വംഃ ജീവിതവും പ്രണയവും കാമവും വെവ്വേറെ ആണ്. അതല്ല, അത് ഒന്നിനോടൊന്ന് ഇഴചേർന്നതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ മൂഢന്മാരും മൂഢത്തികളും ആണ്. വൈബ്രേഷൻ മോഡിൽ ഇട്ടിരിക്കുന്ന മൊബൈലിന്റെ മുരൾച്ചയാണ് പാതി മയക്കത്തിൽ നിന്നും കാതറിനെ ഉണർത്തിയത്. ‘വൺ മെസ്സേജ് ഇൻ ഇൻബോക്‌സ്.’ 3 ദിവസമായി ഒരായിരം തവണയെങ്കിലും അതെടുത്ത് നോക്കിയിട്ടുണ്ട് പ്രതീക്ഷാപൂർവ്വം. ‘സെന്റ് മി യുവർ അക്കൗണ്ട് നമ്പർ - ശ്യാം.’ ഒരു വല്ലാത്ത ഈർഷ്യയാണ് അവൾക്ക് തോന്നിയത്. വലുത് കൈ അറിയാതെ അടിവയറ്റിന്റെ പ...