റഹ്‌മാൻ വാടാനപ്പളളി
തെളിവ്
ഞങ്ങൾ ജോലി ചെയ്യുന്ന ബാങ്കിൽ ഒരു പ്യൂണുണ്ട്. പേര് ഗോപിനാഥൻ! ചിലർ അവനെ ഗോപി എന്നു വിളിച്ചു. ചിലർ നാഥൻ എന്നും. നാഥൻ എന്നുവിളിക്കുന്നവരോടാണ് അവന് കൂടുതൽ ഇഷ്‌ടം. നാഥന്റെ ഏക സഹോദരിയുടെ വിവാഹത്തിന് ബാങ്കിൽ നിന്നു ഞങ്ങളെല്ലാവരും പോയിരുന്നു. അന്ന് ഞങ്ങൾ നാഥന്റെ അമ്മയോട് പറഞ്ഞുഃ ഇനി അമ്മയ്‌ക്ക് ഒരു കൈതുണ വേണ്ടേ? നാഥനെപ്പിടിച്ചു ഒരു പെണ്ണ് കെട്ടിക്കാൻ നോക്ക്.“ അവർ പറഞ്ഞുഃ ”അവന് ഇരുപത്തിരണ്ടല്ലേ ആയുളളൂ. രണ്ടുമൂന്നു കൊല്ലവും കൂടി കിടന്നു മൂക്കട്ടെ!“ നാഥന്റെ അമ്മ അല്‌പം നർമ്മബോധമ...