റഹ്‌മാൻ തായലങ്ങാടി
നക്ഷത്രകവിതകൾ ഉണ്ടാകുന്നത്
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യസംഗമം ‘ന്യൂ വോയ്‌സസ്’ തിരുവനന്തപുരത്തെ പഞ്ചനക്ഷത്രഹോട്ടലിലാണ് നടന്നത്. (നക്ഷത്രത്തിന് അടിവരയിടുക). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ അറുപതുകഴിഞ്ഞ യുവകവികൾ ഫ്രൈഡ്‌റൈസും ന്യൂഡിൽസും ചിക്കൻസൂപ്പും കഴിച്ച് ഇടവേളകളിൽ കവിത കൊറിച്ച് സംഗമിച്ചതിൽ കവിത വായിക്കാറുളള വിനീതനായ ഈ ആസ്വാദകന് ഒരു അപാകതയും കാണുന്നില്ല. ആറേഴുകൊല്ലംമുമ്പ് അത്യുത്തരദേശത്ത് ഒരു ദക്ഷിണേന്ത്യൻ കവിമാമാങ്കം നടന്നിരുന്നു. കന്നട, തെലുങ്ക്, തമിഴ്, കൊടവ, തുളു, മലയാളം കവികളുടെ സംഗമം. ...