Home Authors Posts by രേഖ കക്കാട്

രേഖ കക്കാട്

2 POSTS 0 COMMENTS
അല്പം വൈകി കവിത എഴുതാൻ തുടങ്ങിയ ഒരാൾ. പ്രകൃതിയോടൊപ്പം ഒന്നിച്ചിരിക്കാൻ വളരെയിഷ്ടം, ആ കൂട്ടുകെട്ട് ആണ് കവിതകൾക്ക് പ്രചോദനം. കോഴിക്കോട് സ്വദേശി. കക്കാട്ട്മന നാരായണൻ നമ്പൂതിരിയുടെയും സതീദേവിയുടെയും മകൾ. സിംഗപ്പൂരിൽ റിസർച്ച് ഫെല്ലോ ആയി ജോലി നോക്കുന്നു. കവിതകൾക്ക് അനുയോജ്യമായ ചിത്രരചന ചെയ്യുന്നത് മകൾ മായ.

സിംഗപ്പൂരിലെ കാപ്പി

    ഇവിടം ഗ്രാമങ്ങളാൽ ദരിദ്രം ഇവിടം ഗഗനചുംബികളാൽ സമൃദ്ധം പാടും പുഴയില്ല പശുവില്ല കുന്നില്ല കൃഷിയില്ല കേരളത്തിൻ കൈപ്പത്തിയിൽ സുഖമായൊതുങ്ങും ഈ കൊച്ചു ദ്വീപ് ഒരു കപ്പ് കാപ്പിക്കു കനിയണം മൂന്ന് രാജ്യങ്ങൾ പാലിനോസ്ട്രേലിയ പഞ്ചസാരക്ക് ചൈന പിന്നെ കാപ്പി- പൊടിക്കിന്ത്യയും. ____________

മഴ നനഞ്ഞ പ്രഭാതം

    കുളിച്ചൊരുങ്ങി നിൽക്കുകയാണോ മരങ്ങളേ കളിചിരികളില്ലാതെ ഉള്ളിലുൽക്കൺഠയുമായ്? കോരിച്ചൊരിഞ്ഞു കുത്തിയൊഴുകാൻ കാത്ത് കൊതിമൂത്തുനിൽക്കും കാർമേഘങ്ങൾക്ക് കീഴെ ഭീതിയാൽ കനംവച്ച മനസ്സുമായ്? കാത്തിരിക്കുകയാണോ കിഴക്കുംനോക്കി കയ്യിൽ വിളക്കുമായെത്തും പുലർ- കാലദേവിയെ കൈകൂപ്പിവണങ്ങുവാൻ? കണ്ണിലെണ്ണയൊഴിച്ചു  നോക്കുകയാണോ കൂത്തമ്പലത്തിലെ പ്രസാദമെന്നും കൈക്കുമ്പിളിൽ വിളമ്പും മുത്തശ്ശിയമ്മയെ? ക്ലേശിക്കുന്നോ മനം എന്നോർത്ത് കാണാത്തതെന്തേ ഇനിയും തിളങ്ങും കുപ്പായമിട്ട്‌ പകലന്തിയോളം മാനത്...

തീർച്ചയായും വായിക്കുക