റീനി മമ്പലം
അമേരിക്കയില്‍ കേരളത്തിന്റെ ഭൂപടം വരക്കുമ്പോള്‍(ഭാഗ...
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം നേരിട്ടു കണ്ടത് ഒരു വര്‍ഷം മുമ്പാണ്. ഞങ്ങള്‍ക്കൊരു വാടക വീടുണ്ട്. ആദ്യം താമസിച്ച വീട് അടുത്ത കാലം വരെ താമസക്കരെ ആവശ്യമുള്ളപ്പോള്‍ പത്രത്തില്‍ പരസ്യം കൊടുക്കും. അപ്പോള്‍ ആരെയെങ്കിലും കിട്ടും. കഴിഞ്ഞ തവണ വാടകക്ക് ആളെ കിട്ടാന്‍ വിഷമം വന്നു. പലരും ചോദിച്ചു വാടക കുറയ്ക്കുമോയെന്ന്. ചിലര്‍ ചോദിച്ചു സെക്ഷന്‍ ഐറ്റ് എടുക്കുമോ എന്ന്. ജോലി ഇല്ലാത്തവര്‍ക്ക് വീടിന്റെ വാടക കൊടുക്കാന്‍ സഹായിക്കുന്ന സര്‍ക്കാരിന്റെ സംവിധാനമാണ് സെക്ഷന്‍ ഐറ്റ്. താമസത്തിന് ആളില്ലാത്തതിനാല്‍ അല്‍പ...
അമേരിക്കയില്‍ കേരളത്തിന്റെ ഭൂപടം വരക്കുമ്പോള്‍(ഭാഗ...
കടല്‍ക്കാക്കകളേപ്പോലെ അവര്‍ പറന്നു വന്നു . അവരുടെ പെട്ടിയില്‍ മലയാളം പാട്ടുകളുടെ ടേപ്പും റെക്കോര്‍ഡുകളും കൈത്തറിക്കടയിലെ കസവുസാരികളും ഉണ്ടായിരുന്നു. പേഴ്സില്‍ റിസര്‍വ് ബാങ്ക് അനുവദിച്ച എട്ടു ഡോളറും കൈയില്‍ കേരളത്തിലെ നല്ല സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഉപരിപഠനാര്‍ത്ഥം അമേരിക്കയിലേക്ക് എന്ന തലക്കെട്ടോടെ അവരുടെ മാതാപിതാക്കള്‍ മനോരമയിലും ദീപികയിലും പടം കൊടുത്തു. പഠനാനന്തരം അവര്‍ നല്ല ജോലികള്‍ നേടി. ന്യൂയോര്‍ക്ക് സിറ്റിയിലും പരിസരത്തും ജോലിയെടുത്തവര്‍ അവിടെയുള്ള അംബരചുംബികളിലെ ആയിരങ്ങളില്‍ ഒ...
റോക്കി പര്‍വ്വതനിരകളിലേക്ക് പിന്നെ യെലോസ്റ്റോണ്‍ ന...
ഗീസറുകളിലേക്ക് ലോവര്‍ ഗീസര്‍ ബേസിന്‍ യെലോസ്റ്റോണില്‍ ഞങ്ങളെ ആകര്‍ഷിച്ച ചില പ്രതിഭാസങ്ങളും സ്ഥലങ്ങളും മാത്രം കാണുവാന്‍ തീരുമാനിച്ചു . എല്ലാം കാണുവാന്‍ സമയം ഉണ്ടായിരുന്നില്ല. ആദ്യ ദിവസം ഞങ്ങള്‍ ലോവര്‍ ഗീസര്‍ ബേസിനിലേക്ക് യാത്രയായി. അവിടത്തെ ഏറ്റവും വലിയ ബേസിനും ഇതു തന്നെ. ഒന്നിലധികം ഗീസേര്‍സും ചുരുക്കം മഡോപ്ട്ടുകളും അടുത്തുള്ള ഒരു ഏരിയെയെയാണ് ‘ ബേസിന്‍’ എന്ന്വിളിക്കുന്നത്. ഇവിടെ പ്രധാനപ്പെട്ടത് ‘ പെയിന്റെഡ് മഡ്പോട്ട്’ ‘ റെഡ്സ്പൌട്ടര്‍ ‘, ഗ്രേറ്റ്ഫൗണ്ടന്‍ ഗീസര്‍ ‘ എന്നിവയാണ് . ഗീസറില്‍ നിന്നുയരുന...
റോക്കി പര്‍വ്വതനിരകളിലേക്ക് പിന്നെ യെലോസ്റ്റോണ്‍ ന...
2009, ആഗസ്റ്റ് ഒന്നാം തീയതി യെലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഒരു യാത്ര പ്ലാനിടുമ്പോള്‍ , ഒരു വര്‍ഷം മുമ്പ് അലാസ്കയിലേക്കുള്ള കപ്പല്‍ യാത്രയും അതിനുമുന്‍പ് ഒരു ആരിസോണന്‍ യാത്രയും അലസിപ്പോയതിനാല്‍ എന്റെ ശുഭാപ്തി വിശ്വാസം കുറഞ്ഞു തന്നെ നിന്നു. ആഗസ്റ്റ് ഒന്നാം തീയതി ഞാന്‍, എന്റെ ഭര്‍ത്താവ് ജേക്കബ്ബ്, ദാമോദരന്‍ നമ്പൂതിരി , ഭാര്യ ഡോക്ടര്‍ ശ്രീദേവി നമ്പൂതിരി , ഡോക്ടര്‍ തങ്കപ്പന്‍ , ഭാര്യ ചന്ദ്രിക, ബാബു നമ്പൂതിരി, ഭാര്യ അമ്മിണി എന്ന് ഞങ്ങള്‍ വിളിക്കുന്ന ഡോക്ടര്‍ ദ്രൗപതി , എന്നീ എട്ടു പേരടങ്ങുന്ന ഞ...
കോക്കനട്ട്
അയാള്‍ ഡിന്നറിന് ക്ഷണിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു. സ്വന്തലോകത്തുനിന്ന് അല്‍പ്പനേരത്തേക്ക് പുറത്ത് കടക്കണമെന്ന് അവള്‍ക്ക് തോന്നിയിരുന്നു . താമസിക്കുന്ന ഹോട്ടലില്‍ തന്നെയുള്ള റെസ്റ്റോറന്റ് . കോണ്‍ഫ്രന്‍സില്‍ വച്ച് പരിചയപ്പെട്ട മലയാളിയോടൊപ്പം രണ്ടു മണിക്കൂര്‍ ഡിന്നറിനു ചിലവാക്കുന്നു. തന്റെ അടുത്ത പട്ടണത്തില്‍ താമസിക്കുന്ന മലയാളിയായ ജയനെ പരിചയപ്പെട്ടതിലുള്ള സന്തോഷം. വീട്ടിലെ അന്തരീക്ഷം അവളില്‍ പിരിമുറുക്കം ഉണ്ടാക്കിയിരുന്നു. രണ്ടുമൂന്നു ആഴ്ച മുന്‍പ് ഒരു ദിവസം ഫാമിലി റൂമില്‍ നിന്ന് ഭര്‍ത്താവിന്റെ ...
പുഴ പോലെ ഒഴുകുമ്പോൾ
അടുക്കളയിലെ സിങ്കിൽ തർക്കിയെ കുളിപ്പിച്ച് പേപ്പർ ടൗവ്വൽ കൊണ്ട് തുടച്ച് കൗണ്ടറിൽ കിടത്തി. വീണ്ടുമൊരു താങ്ക്‌സ് ഗിവിംഗ് കൂടി. കാലും ചിറകും ഉയർത്തിപ്പിടിച്ച് നിസ്സഹായതയോടെ കൗണ്ടറിൽ കിടക്കുന്ന പക്ഷി. വർഷങ്ങൾക്കു മുമ്പ് കുട്ടികൾ കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഇതേ സിങ്കിൽ അവരെ കുളിപ്പിച്ച് തുവർത്തി കൗണ്ടറിൽ കിടത്തുന്നതോർമ്മ വന്നു. മംഗലത്തെ കൊള്ളസംഘമെന്ന് ഞാൻ വിളിക്കുന്ന കുട്ടികൾ വീടുവിട്ടിരിക്കുന്നു. എന്റെ ആരോഗ്യവും പണവും സമാധാനവും കവർന്നെടുത്ത്, അതിലേറെ സന്തോഷം പകർന്നുതന്ന്, അവർ വളർന്നു....
ഗൃഹലക്ഷ്‌മി
ഉറക്കച്ചടവുളള കണ്ണുകൾ പാതി തുറന്നപ്പോൾ ചുണ്ടിൽ ചുംബനത്തിന്റെ ചൂട്. കരവലയത്തിനുളളിൽ അമർന്നപ്പോൾ കാതുകളിൽ മന്ത്രധ്വനി. “ഹാപ്പി ബേർത്ത്‌ഡെ ലക്ഷ്‌മി” പിന്നെ എന്തെല്ലാമോ കേൾക്കുവാൻ മോഹിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. സ്നേഹം ഒരു കിഴിക്കുളളിലാക്കി മനസിന്റെ ആഴങ്ങളിൽ എവിടെയോ ഒളിപ്പി ച്ചുവച്ചിരിക്കുന്ന ഭർത്താവ്. വല്ലപ്പോഴും എടുത്തുകാട്ടിയാൽ ഞാൻ ആ കിഴി ഒരു നിധി പോലെ സ്വീകരിക്കും. “പൂവങ്കോഴി പോലെ കൂകി അറിയിക്കുവാനുളളതാണോ എന്റെ സ്നേഹമെന്ന് ചോദിക്കുമ്പോൾ വാദിക്കുവാൻ ഒരുമ്പെടാറില്ല. മന്ത്രധ്വനി കഴിഞ്ഞ്...
ശിശിരം
പെട്ടിയിൽ നിന്ന് അപ്പന്റെ വസ്‌ത്രങ്ങൾ വെളിയിലെടുക്കുമ്പോൾ ഉറഞ്ഞുകൂടിയ ദുഃഖം തൊണ്ടയിൽ കുടുങ്ങിനിന്നു. വേദപുസ്‌തകവും കൊന്തയും കട്ടിലിനരികിലുള്ള ചെറിയ മേശപ്പുറത്തുവച്ചു. പരിചയമുള്ള വസ്‌തുക്കൾ അടുത്തുതന്നെയിരിക്കട്ടെ. ശിശിരകാലം സുഖമുള്ള തണുപ്പുമായി എത്തിയിരുന്നു. പച്ചപ്പ് നഷ്‌ടപ്പെട്ട് വിടപറയുന്നയിലകൾക്ക് ചുവപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങൾ. കൊഴിഞ്ഞു വീഴുന്ന ഇലകൾ നേഴ്‌സിങ്ങ്‌ഹോമിലെ വൃദ്ധസമൂഹത്തെ ഓർമ്മിപ്പിച്ചു. ഊന്നുവടികളുമായി, വോക്കറുകൾ ഉന്തി, ജീവിതം മുന്നോട്ടിഴച്ചുകൊണ്ടുപോകുന്ന വാർദ്ധക്യക...
റിട്ടേൺ ഫ്ലൈറ്റ്
പുറത്ത് വസന്തത്തിന് ഹയാസിന്തും ഡാഫൊഡിൽസും വിരിയും മുമ്പെയുള്ള മണമായിരുന്നു.
“നിന്റെ മൂക്കിന് വല്ല കുഴപ്പോം കാണും.” അശോകിന് അവൾ ഉദ്ദേശിക്കുന്ന മണം മനസിലായില്ല. ശിശിരത്തിന്റെ തുടക്കത്തിലാണ് വിസ കിട്ടി അവൾ അശോകിനോടൊപ്പം താമസമായത്. വസന്തത്തിൽ അവനോടൊപ്പം നടക്കാനിറങ്ങിയപ്പോഴെല്ലാം അവളുടെ മുടിയിലും ജാക്കറ്റിലും അവന്റെ മുടിയിലുമെല്ലാം ആ മണം പിടിച്ചിരുന്നു. ശിശിരം കൊഴിച്ചുകളഞ്ഞ ഇലകൾ മഞ്ഞിലും മഴയിലും ജീർണ്ണിച്ച മണം.
ചുറ്റും സാറ്റിൻ തുണിയുടെ തിളക്കമുള്ള വെളുപ്പ...
സെപ്‌തംബർ 14
തണുത്ത വായു മുറിയിലാകെ തളംകെട്ടിയപ്പോൾ ഡോക്‌ടർ ജാനകി മേനോൻ ഉണർന്നു. സർനെയിമിന് പ്രസക്തി കൊടുക്കുന്ന അമേരിക്കൻ സമൂഹത്തിൽ, സഹപ്രവർത്തകർക്കും രോഗികൾക്കുമിടയിൽ ഡോക്‌ടർ മേനോൻ എന്നറിയപ്പെടുന്ന അവൾ ‘ജാൻ’ എന്നു വിളിക്കപ്പെടുവാൻ ഇഷ്‌ടപ്പെടുന്നു. വിവാഹം കഴിഞ്ഞിട്ട് അവൾ ‘ജയമോഹൻ’ എന്ന വള്ളിയിൽ കിടന്നാടിയില്ല. ആരാനും തിരഞ്ഞുതന്ന പേരിനുള്ളിൽ ആമക്ക് തോടെന്നപോലെ ജീവിതകാലം മുഴുവൻ കഴിയണോ?
സെപ്‌തംബർ മാസത്തിലെ ദിവസങ്ങൾക്ക് ഭാവങ്ങൾ പലതാണ്. ചിലപ്പോൾ ശുണ്‌ഠിപിടിച്ച ചെറുപ്പക്കാരിയെപ്പോലെ ചൂടായി ചൊ...